കേരളം

kerala

ETV Bharat / bharat

കൊവിഡില്‍ പ്രത്യേക നിയമപ്രകാരം കേസെടുക്കുന്നവര്‍ക്ക് ജാമ്യമില്ല

നിതിന്‍ ഷെല്‍ക്കെ, മധുകര്‍ സുര്യവാന്‍ഷി എന്നിവരാണ് കോടതിയെ സമീപിച്ചത്

COVID-19\  prisoners  Bombay High Court t  bail  coronavirus  കൊവിഡ് 19  കൊവിഡില്‍ എംപിഐഡിയില്‍ കേസെടുക്കുന്നവര്‍ക്ക് ജാമ്യമില്ല  കൊറോണ വൈറസ്
കൊവിഡില്‍ എംപിഐഡിയില്‍ കേസെടുക്കുന്നവര്‍ക്ക് ജാമ്യമില്ല

By

Published : Apr 7, 2020, 5:51 PM IST

മുംബൈ: കൊവിഡ് 19 പകര്‍ച്ച വ്യാധി കണക്കിലെടുത്ത് പ്രത്യേക നിയമ പ്രകാരം കേസെടുക്കുന്ന തടവുകാര്‍ക്ക് താല്‍ക്കാലിക ജാമ്യം ലഭിക്കില്ലെന്ന ഉന്നതാധികാര സമിതിയുടെ തീരുമാനത്തിനെതിരെ മഹാരാഷ്ട്രയിലെ ഔറംഗബാദ് സെന്‍ട്രല്‍ ജയിലിലെ രണ്ട് ഉദ്യോഗസ്ഥര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

നിതിന്‍ ഷെല്‍ക്കെ, മധുകര്‍ സുര്യവാന്‍ഷി എന്നിവരാണ് കോടതിയെ സമീപിച്ചത്. എന്നാല്‍ മഹാരാഷ്ട്ര പ്രൊട്ടക്ഷൻ ഓഫ് ഇന്‍ററസ്റ്റ് ഓഫ് ഡെപ്പോസിറ്റർ (എംപിഐഡി) നിയമപ്രകാരം കേസെടുത്തിരിക്കുന്നതിനാൽ ഇവര്‍ക്ക് ജാമ്യം ലഭിച്ചില്ല. ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിന് മുമ്പാകെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹരജിയിൽ ഏപ്രിൽ എട്ടിനകം മറുപടി നല്‍കാന്‍ സംസ്ഥാന ജയില്‍ വകുപ്പിനും ഉന്നതാധികാര സമിതിക്കും കോടതി നിര്‍ദേശം നല്‍കി. കുറ്റകൃത്യത്തിന്‍റെ സ്വഭാവം, കുറ്റവാളിക്ക് നൽകുന്ന ശിക്ഷ, കുറ്റകൃത്യത്തിന്‍റെ തീവ്രത എന്നിവ കണക്കിലെടുത്താണ് ജാമ്യം നല്‍കുക. ഹർസുൽ ജയിൽ എന്നറിയപ്പെടുന്ന ഔറംഗബാദ് സെൻട്രൽ ജയിലിലെ 1,828 തടവുകാരിൽ 74 പേർക്ക് മാത്രമാണ് താൽക്കാലിക ജാമ്യം ലഭിച്ചത്.

ABOUT THE AUTHOR

...view details