ചണ്ഡീഗഡ്: സംസ്ഥാനത്ത് 24 മണിക്കൂറിൽ 20 കൊവിഡ് മരണം. പുതുതായി 726 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,54,788 കടന്നു. ഇതുവരെ പഞ്ചാബിൽ 4,882 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അമൃത്‌സർ, ഫരീദ്കോട്, ജലഝർ, ലുദിയാന, ഗുർദാസ്‌പൂർ, മുക്ത്സർ, പഠാൻകോട്ട് എന്നിവിടങ്ങളിലാണ് കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തത്. സംസ്ഥാനത്ത് 7,785 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പഞ്ചാബിൽ 24 മണിക്കൂറിൽ 20 കൊവിഡ് മരണം; 726 പുതിയ രോഗികൾ - 7,785 സജീവ കൊവിഡ് രോഗികൾ
സംസ്ഥാനത്ത് 7,785 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
പഞ്ചാബിൽ 24 മണിക്കൂറിൽ 20 കൊവിഡ് മരണം; 726 പുതിയ രോഗികൾ
മൊഹാലിയിൽ 133 പേർക്കും ജലഝറിൽ 126 പേർക്കും ലുദിയാനയിൽ 100 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 643 പേർ കൂടി രോഗമുക്തി നേടിയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,42,121കടന്നു. ഒമ്പത് കൊവിഡ് രോഗികൾ ഗുരുതരാവസ്ഥയെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലുണ്ട്. ഇതുവരെ 32,95,141 കൊവിഡ് പരിശോധനകൾ സംസ്ഥാനത്ത് നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.