ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായുള്ള രാജ്യത്തിന്‍റെ കാത്തിരിപ്പിനിടെ, വാക്‌സിൻ സുരക്ഷിതമാണെന്നും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കില്ലെന്നും കൗൺസിൽ ഓഫ് സയിന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ഡയറക്ടർ ജനറൽ ഡോ. ശേഖർ മണ്ടെ. വാക്സിൻ വളരെ സുരക്ഷിതമാണെന്ന് എല്ലാവർക്കും താന്‍ ഉറപ്പ് നൽകുന്നു. ഇത് എല്ലാ സുരക്ഷാ പരീക്ഷണങ്ങളും കഴിഞ്ഞാണ് ജനങ്ങളിലേക്കെത്തുന്നതെന്നും ഇതിന് പ്രതികൂല ഫലങ്ങളൊന്നുമില്ലെന്നും അതിനാല്‍ തന്നെ വാക്സിൻ എടുക്കാൻ ആളുകൾ മടിക്കരുതെന്നും മണ്ടെ വ്യക്തമാക്കി.
കൊവിഡ് വാക്സിന്‍ എടുക്കാന്‍ മടിക്കരുതെന്ന് ഡോ. ശേഖർ മണ്ടെ - കൊവിഡ്-19
എല്ലാ സുരക്ഷാ പരീക്ഷണങ്ങളും കഴിഞ്ഞാണ് വാക്സിന്‍ ജനങ്ങളിലേക്കെത്തുന്നതെന്നും ഇതിന് പ്രതികൂല ഫലങ്ങളൊന്നുമില്ലെന്നും അതിനാല്‍ തന്നെ വാക്സിൻ എടുക്കാൻ ആളുകൾ മടിക്കരുതെന്നും കൗൺസിൽ ഓഫ് സയിന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സിഎസ്‌ഐആർ) ഡയറക്ടർ ജനറൽ ഡോ. ശേഖർ മണ്ടെ വ്യക്തമാക്കി.
കൊവിഡ് വാക്സിന്‍ സുരക്ഷിതമാണ്, അത് എടുക്കാന്‍ ആരും മടിക്കരുത്; ഡോ. ശേഖർ മണ്ടെ
നാല് സംസ്ഥാനങ്ങളിൽ ഡ്രൈ റൺ വിജയകരമാണെന്ന് സർക്കാറിന്‍റെ ഏറ്റവും ആധികാരിക ശബ്ദമായ ഡോ. ഹർഷ് വർധനാണ് പറഞ്ഞിരിക്കുന്നത്. അംഗീകാരം ലഭിച്ചാലുടൻ വാക്സിനേഷനായി രാജ്യത്തെ സജ്ജമാക്കണം. രാജ്യവ്യാപകമായുള്ള പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയയെ പൊതുതെരഞ്ഞെടുപ്പിനോടാണ് അദ്ദേഹം താരതമ്യപ്പെടുത്തിയത്.