ന്യൂഡൽഹി:ലോക്‌ഡൗണിന് ശേഷവും ട്രെയിൻ സർവീസുകൾ നിർത്തിവെക്കുമെന്ന് സൂചന. കൊവിഡിനെക്കുറിച്ച് അടുത്തിടെ നടന്ന ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്‍റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമ്മല സീതാരാമൻ എന്നിവരും പങ്കെടുത്തു.
ലോക് ഡൗണിന് ശേഷവും ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന - ട്രെയിനുകൾ സർവീസ് നടത്തില്ലെന്ന് സൂചന
കൊവിഡിനെക്കുറിച്ച് അടുത്തിടെ നടന്ന ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്‌സ് യോഗത്തിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. എന്നാൽ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല
രാജ്യത്ത് ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ലോക്ക് ഡൗണ്‍ ഘട്ടംഘട്ടമായി ഉയർത്തുന്നതിനെക്കുറിച്ചുള്ള നിർദേശങ്ങളും യോഗത്തിൽ ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാൽ വിഷയത്തിൽ ഇതുവരെ അന്തിമ തീരുമാനമെടുത്തിട്ടില്ല.
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച സർക്കാരിന്‍റെ നിർദേശങ്ങൾക്കായി എല്ലാ റെയിൽവേ മേഖലകളും കാത്തിരിക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ലോക്ക് ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടുന്നതായി ഒഡീഷ സർക്കാർ പ്രഖ്യാപിച്ചു. ഈ കാലയളവിൽ ട്രെയിൻ, വിമാന സർവീസുകൾ പുനഃസ്ഥാപിക്കരുതെന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു.