ജമ്മു കശ്‌മീരില്‍ കൊവിഡ് മരണം 36 ആയി - death toll
എസ്എച്ച്എംഎസ് ആശുപത്രിയിൽ വ്യാഴാഴ്‌ച മരിച്ച യുവതിയുടെ പരിശോധനാഫലം കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി
ജമ്മു കശ്‌മീരില്‍ കൊവിഡ് മരണം 36 ആയി
ശ്രീനഗര്‍: ജമ്മു കശ്‌മീരിൽ ഒരു സ്ത്രീ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 36 ആയി. ബറ്റാമലൂ സ്വദേശിയായ യുവതിയാണ് വ്യാഴാഴ്‌ച മരിച്ചത്. ഇവരുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടെത്തി. വ്യാഴാഴ്‌ച രാവിലെയാണ് യുവതിയെ എസ്എച്ച്എംഎസ് ആശുപത്രിയിൽ എത്തിച്ചത്. ന്യുമോണിയ ഉൾപ്പെടെ നിരവധി അസുഖങ്ങൾ ഇവര്‍ക്കുണ്ടായിരുന്നുവെന്നും അധികൃതര്‍ അറിയിച്ചു.