കേരളം

kerala

By

Published : Mar 28, 2020, 5:23 PM IST

ETV Bharat / bharat

കൊവിഡ് -19 പരിശോധനയൊരുക്കി പ്രാക്ടോ

മുംബൈ നിവാസികൾക്ക് 4,500 രൂപയ്ക്ക് ടെസ്റ്റ് ലഭ്യമാണ്.

Corona test  Corona kit  Covid-19  Practo  Thyrocare  COVID-19 test for Rs 4,500  കോവിഡ് -19 പരിശോധനയൊരുക്കി പ്രാക്ടോ  കൊവിഡ് -19
കൊവിഡ്

കർണാടക: ഡയഗ്‌നോസ്റ്റിക് ലാബ് ശൃംഖലയായ തൈറോകെയറുമായി കൂട്ടുചേർന്ന് കൊവിഡ് പരിശോധന സൗകര്യങ്ങൾ ഉറപ്പാക്കുമെന്ന് പ്രമുഖ ഡിജിറ്റൽ ഹെൽത്ത് കെയർ പ്രാക്ടോ. സർക്കാരിന്‍റെയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും അംഗീകാരത്തോടെയാണ് പരിശോധന നടത്തുക.

ശനിയാഴ്ച മുതൽ മുംബൈ നിവാസികൾക്ക് 4,500 രൂപയ്ക്ക് ടെസ്റ്റ് ലഭ്യമാണ്. ഉടൻ തന്നെ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്ന് പ്രാക്ടോ പറഞ്ഞു.

ഡോക്ടറുടെ കുറിപ്പും ഫോട്ടോ ഐഡി കാർഡും പരിശോധനയ്ക്കെത്തുന്നവർ ഹാജരാക്കണം. ഐ 2 എച്ചിൽ നിന്നുള്ള അംഗീകൃത സ്റ്റാഫുകൾ രോഗികളുടെ വീടുകളിൽ നിന്ന് നേരിട്ട് സാമ്പിളുകൾ ശേഖരിക്കുമെന്നും പ്രാക്ടോ പറഞ്ഞു.

ABOUT THE AUTHOR

...view details