കേരളം

kerala

ETV Bharat / bharat

ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകളുടെ എണ്ണം 1,380 ആയി - കൊവിഡ് കേസുകളുടെ എണ്ണം

സംസ്ഥാനത്ത് തിങ്കളാഴ്ച ഇരുപത്തിയഞ്ച് പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ അധികം പേരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പോയിട്ടുള്ളവരാണ്.

COVID-19 tally rises to 1,380 in Uttarakhand ഡെറാഡൂൺ കൊവിഡ് കേസുകളുടെ എണ്ണം കൊവിഡ് സ്ഥിരീകരിച്ചു
ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകളുടെ എണ്ണം 1,380 ആയി

By

Published : Jun 8, 2020, 7:55 PM IST

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ കൊവിഡ് കേസുകളുടെ എണ്ണം 1,380 ആയി ഉയർന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച ഇരുപത്തിയഞ്ച് പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹരിദ്വാർ ജില്ലയിൽ എട്ട്, പൗരിയിൽ നാല്, തെഹ്രിയിൽ മൂന്ന്, രുദ്രപ്രയാഗ്, ചമ്പാവത്ത്, ബാഗേശ്വർ എന്നിവിടങ്ങളിൽ രണ്ട് വീതം കേസുകൾ റിപ്പോർട്ട് ചെയ്തു. ഉദാം സിംഗ് നഗർ, നൈനിറ്റാൾ, ഡെറാഡൂൺ, ചമോലി ജില്ലകളിൽ ഓരോ കേസുകളും റിപ്പോർട്ട് ചെയ്തതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഇവരിൽ അധികം പേരും മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ പോയിട്ടുള്ളവരാണ്. ഇതുവരെ സംസ്ഥാനത്ത് 13 പേർ മരിച്ചു. 663 പേർക്ക് രോഗ മുക്തി നേടി.

ABOUT THE AUTHOR

...view details