ന്യൂഡല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത ഉത്തരവ് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ. ഡല്‍ഹിയിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ലോക്ക് ഡൗണ്‍ ആരംഭിച്ച മാര്‍ച്ച് മുതല്‍ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിട്ടിരിക്കുകയാണ്.
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരും
അടുത്ത ഉത്തരവ് വരെ ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വ്യക്തമാക്കി.
ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടുന്നത് തുടരും
ഐപി സര്‍വകലാശാലയുടെ കീഴിലെ കോളജുകളില്‍ 1330 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്ക് പ്രകാരം നിലവില്‍ 27,873 പേരാണ് ഡല്‍ഹിയില്‍ കൊവിഡ് ചികില്‍സയില്‍ തുടരുന്നത്. ഇതുവരെ തലസ്ഥാനത്ത് കൊവിഡ് മൂലം 6356 പേര്‍ മരിച്ചു.