കേരളം

kerala

ETV Bharat / bharat

സാമ്പത്തിക പാക്കേജ്; അവസാനഘട്ട പ്രഖ്യാപനം ഇന്ന്

കഴിഞ്ഞ ദിവസം നാലാം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിന്‍റെ അവസാന ഭാഗം പ്രഖ്യാപിക്കും

By

Published : May 17, 2020, 8:03 AM IST

Updated : May 17, 2020, 10:07 AM IST

COVID-19 Relief Package  Final tranche to be announced today at 11 AM  Finance Minister Nirmala Sitharaman  economic package  stimulus package  business news  ധനമന്ത്രി നിർമല സീതാരാമൻ  സാമ്പത്തിക പാക്കേജിന്‍റെ അവസാന ഭാഗം  അവസാന സാമ്പത്തിക പാക്കേജ്  അഞ്ചാം സാമ്പത്തിക പാക്കേജ്  last package  fifth economic package
ധനമന്ത്രി നിർമല സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക പാക്കേജിന്‍റെ അഞ്ചാം ഘട്ടം ഇന്ന് രാവിലെ 11 മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സീതാരാമൻ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുകയാണ്. ഇന്ന് നടക്കുന്ന അഞ്ചാം ഭാഗം അവസാന സാമ്പത്തിക പാക്കേജാണ്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നാലാം പാക്കേജിൽ കല്‍ക്കരി, ധാതുക്കള്‍, പ്രതിരോധ സാമഗ്രികളുടെ നിര്‍മാണം, വ്യോമയാന മേഖല, വൈദ്യുതി വിതരണം, ബഹിരാകാശം തുടങ്ങി എട്ട് മേഖലകളിൽ കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെ കുറിച്ച് ധനമന്ത്രി വ്യക്തമാക്കിയിരുന്നു.

സാമ്പത്തിക പാക്കേജിന്‍റെ മൂന്നാമത്തെ ഭാഗത്തിൽ നടത്തിയ പ്രഖ്യാപനങ്ങൾ

  • ഫാം-ഗേറ്റി ഇൻഫ്രാക്കായി ഒരു ലക്ഷം കോടി രൂപ നൽകുന്ന കാര്‍ഷിക മേഖല അടിസ്ഥാന സൗകര്യങ്ങളുടെ ഫണ്ട്
  • സൂക്ഷ്‌മ ഭക്ഷ്യ സംരംഭങ്ങള്‍ക്കായി പതിനായിരം കോടി രൂപയുടെ പദ്ധതി
  • പ്രധാനമന്ത്രിയുടെ മത്സ്യ സമ്പാദ യോജനയുടെ കീഴിൽ മത്സ്യബന്ധന തൊഴിലാളികൾക്ക് 20,000 കോടി രൂപ
  • മൃഗസംരക്ഷണത്തിന് 15,000 കോടി രൂപ
  • ഔഷധസസ്യ കൃഷിക്ക് പ്രോത്സാഹനമായി 4,000 കോടി രൂപ
  • തേനീച്ച വളർത്തൽ സംരംഭങ്ങൾക്ക് 500 കോടി രൂപ
  • കാർഷിക മേഖലയിൽ മൂന്ന് പ്രധാന ഭരണവും ഭരണ പരിഷ്‌കാരങ്ങളും
  • അവശ്യ സാധന നിയമം ഭേദഗതി ചെയ്യും
  • കേന്ദ്ര കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റി നിയമം നടപ്പിലാക്കും
  • കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ന്യായവിലയും ഗുണനിലവാരവും ഉറപ്പാക്കും.

രണ്ടാം സാമ്പത്തിക പാക്കേജിൽ നടത്തിയ പ്രഖ്യാപനങ്ങൾ

  • അടുത്ത രണ്ട് മാസത്തേക്ക് അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകുക
  • 2021 മാർച്ച് മാസത്തോടെ 'ഒരു രാഷ്ട്രം, ഒരു റേഷൻ കാർഡ്' എന്നത് നടപ്പിലാക്കും
  • 50 ലക്ഷം തെരുവ് കച്ചവടക്കാർക്ക് വായ്‌പാ സൗകര്യം നൽകുന്നതിനായി 5,000 കോടി രൂപയുടെ ദ്രവ്യ വ്യവസ്ഥ
  • മധ്യ വർഗ കുടുംബങ്ങളിലെ താഴ്‌ന്ന വിഭാഗത്തിലുള്ളവർക്ക് ആറ് ലക്ഷം മുതൽ 18 ലക്ഷം വരെ വാർഷിക വരുമാനമുള്ള 2017 മെയ് മാസത്തിലെ ധനസഹായ പദ്ധതി 2021 മാർച്ച് 31 വരെ നീട്ടും.

കേന്ദ്ര ധനമന്ത്രി സാമ്പത്തിക പാക്കേജിന്‍റെ ആദ്യ ഘട്ടത്തിൽ നടത്തിയ പ്രഖ്യാപനത്തിൽ 5.94 ലക്ഷം കോടി രൂപയുടെ പദ്ധതി പുറത്തിറക്കിയിരുന്നു. ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് ഊന്നൽ നൽകിയായിരുന്നു ഒന്നാമത്തെ പാക്കേജ്.

Last Updated : May 17, 2020, 10:07 AM IST

ABOUT THE AUTHOR

...view details