ഹൈദരാബാദ്: മെയ് 12ന് രാജ്യത്തെ അഭിസംബോധന ചെയ്‌ത പ്രധാനമന്ത്രി നരേന്ദ്ര മോദി എം.എസ്.എം.ഇ (സൂക്ഷ്‌മ, ചെറുകിട, ഇടത്തരം) വ്യവസായങ്ങൾക്ക് ഉപയോഗപ്രദമാകുന്ന രീതിയിൽ തന്‍റെ സർക്കാർ പ്രാദേശിക ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള “ധീരമായ തീരുമാനം” എടുക്കാൻ തയാറാണെന്ന് വ്യക്തമാക്കുകയുണ്ടായി. ഈ വാഗ്‌ദാനം അക്ഷരാർഥത്തിൽ പാലിച്ച് കൊണ്ടാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം ചില വൻ കിട പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നത്. ആ പ്രഖ്യാപനങ്ങൾ ഈ മേഖലയിലെ അടിയന്തരമായ പണ ലഭ്യതാ പ്രശ്‌നങ്ങൾ പരിഹരിക്കുക മാത്രമല്ല, അതിലുപരി ഈ മേഖലയുടെ അനിവാര്യമായ ദീർഘകാല വളർച്ചക്ക് ആവശ്യമായ അടിത്തറ ഇടാനും ലക്ഷ്യമിട്ടുകൊണ്ടുള്ളത് കൂടിയായിരുന്നു.
ഘടനാപരമായ പരിഷ്‌കാരങ്ങൾ
നിർവചനങ്ങൾ മാറ്റുന്ന തരത്തിലൊരു മാറ്റത്തിനായി എം.എസ്.എം.ഇ മേഖല ദശാബ്‌ദങ്ങളാണ് കാത്തിരിക്കേണ്ടി വന്നത് എന്നതു തന്നെ ഒരു പരിതാപകരമായ കാര്യമാണ്. കഴിഞ്ഞ കാലങ്ങളിലെ നയങ്ങൾ ഉൽപാദന, സേവന മേഖലക്കായുള്ള ഇതേ ചെറുകിട വ്യവസായത്തിനകത്ത് വ്യത്യസ്‌തമായ വർഗീകരണം സൃഷ്‌ടിച്ചു എന്നതും പരിതാപകരമാണ്. ആഗോള അടിസ്ഥാനത്തിൽ വിറ്റുവരവ് പരിധി കണക്കിലെടുക്കുക എന്ന രീതി അവലംബിക്കുമ്പോൾ ഇന്ത്യയിൽ മുതൽ മുടക്ക് പരിധിയുടെ അടിസ്ഥാനത്തിലാണ് അളവുകോൽ വർഗീകരണം നിശ്ചയിക്കുന്നത് എന്നതാണ് ഏറ്റവും മോശപ്പെട്ട വശം. ഇതെല്ലാം ഇപ്പോൾ ചരിത്രമായി മാറിക്കഴിഞ്ഞു. എല്ലാ തരത്തിലുമുള്ള വ്യവസായങ്ങൾക്കും ചില അളവുകോലുകൾ വെച്ചും കഴിഞ്ഞു. മുതൽ മുടക്കിനോടൊപ്പം തന്നെ വിറ്റ് വരവും അധിക അളവുകോലായി കൊണ്ട് വന്നിരിക്കുകയാണ്.
മാത്രമല്ല എല്ലാ പരിധികളും ഒരൽപം മേലോട്ട് കയറ്റി പുതുക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ ഇപ്പോൾ 99 കോടി രൂപ വിറ്റ് വരവുള്ള ഒരു കമ്പനി ഇടത്തരം കമ്പനിയായി അംഗീകരിക്കപ്പെടും. 4.9 കോടി രൂപ വിറ്റ് വരവുള്ള ഒരു കമ്പനിയാകട്ടെ സൂക്ഷ്മ വ്യവസായമായും കണക്കാക്കപ്പെടും. വരാനിരിക്കുന്ന വർഷങ്ങളിൽ ഇതിന്‍റെ പ്രാധാന്യം അനുഭവിച്ച് തുടങ്ങാനാകുക. ഒന്നിലധികം കമ്പനികളുടെ ചെറിയ ബാലൻസ് ഷീറ്റിനുള്ളിൽ മൊത്തം വരുമാനം പകുത്ത് കാട്ടി വളർച്ച മൂടിവയ്ക്കേണ്ട ആവശ്യവും ഇനി കുറയും. വലിയ ബാലൻസ് ഷീറ്റിലൂടെ അവർക്ക് ഇനി വമ്പൻ കരാറുകൾ നേടിയെടുക്കാനും അതുവഴി ബാങ്കുകളിൽ നിന്നും അവകാശപ്പെട്ട വായ്‌പ നേടിയെടുക്കാനും കഴിയും. ഇതൊരു ഘടനാപരമായ പരിഷ്‌ക്കാരമാണ്. അത് നടപ്പിലാക്കിയാൽ ഈ മേഖലയെ പൂർണമായും മെച്ചപ്പെടുത്താൻ സഹായിക്കും.
വായ്‌പാ ഗ്യാരണ്ടി
ബാങ്ക് വായ്‌പ ലഭിക്കുന്നതിനായി രാജ്യത്തെ ഏറ്റവും വലിയ തൊഴിൽ ദായക എം.എസ്.എം.ഇ മേഖലയ്ക്ക് മുന്നിലെ എല്ലാ തടസങ്ങളും നീക്കുന്നതിനായി ഒരു ബഹു-ദശലക്ഷ ഡോളർ വായ്‌പാ ഉറപ്പ് പദ്ധതിയാണ് ധന മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. ഈട് ഒന്നും നൽകാതെ തന്നെ എം.എസ്.എം.ഇ മേഖലയ്ക്ക് സ്വാഭാവികമായി തന്നെ ബാങ്കുകളിൽ നിന്നും, മറ്റ് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമൊക്കെ 3,00000 കോടി രൂപ മൂല്യമുള്ള വായ്‌പ ലഭിക്കുന്നതിനായുള്ള പദ്ധതി പണലഭ്യത സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും കമ്പനികൾക്ക് നില നിൽക്കാൻ നല്ലൊരു അവസരം നൽകുന്നതിനുമുള്ള വലിയൊരു ചുവടുവെയ്‌പ്പ് തന്നെയാണ്.