ന്യൂഡൽഹി:ഡൽഹി, ഗുജറാത്ത്, ഉത്തർപ്രദേശ് ഉൾപ്പെടെ 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലെയും രോഗമുക്തി നിരക്ക് ശരാശരി 60.77 ശതമാനത്തേക്കാൾ കൂടുതലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.73 ലക്ഷമായി ഉയർന്നപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,268 ആയി. രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 4,09,082 ആയി ഉയർന്നു. രാജ്യത്ത സജീവ രോഗബാധിതരുടെ എണ്ണം 2,44,814 ആണ്. ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ 14,856 പേർക്ക് രോഗം ഭേദമായി.
കൊവിഡ് രോഗമുക്തി നിരക്ക് 60.77 ശതമാനം ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം - COVID-19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6.73 ലക്ഷമായി ഉയർന്നപ്പോൾ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 19,268 ആയി.
ചണ്ഡിഗഡ് (85.9 ശതമാനം), ലഡാക്ക് (82.2 ശതമാനം), ഉത്തരാഖണ്ഡ് (80.9 ശതമാനം), ഛത്തീസ്ഗഡ് (80.6 ശതമാനം), രാജസ്ഥാൻ (80.1 ശതമാനം), മിസോറം (79.3 ശതമാനം), ത്രിപുര (77.7), മധ്യപ്രദേശ് (76.9 ശതമാനം), ജാർഖണ്ഡ് (74.3 ശതമാനം), ബിഹാർ (74.2 ശതമാനം), ഹരിയാന (74.1 ശതമാനം), ഗുജറാത്ത് (71.9 ശതമാനം), പഞ്ചാബ് (70.5 ശതമാനം), ഡൽഹി (70.2 ശതമാനം), മേഘാലയ (69.4 ശതമാനം), ഒഡീഷ (69.0 ശതമാനം), ഉത്തർപ്രദേശ് (68.4 ശതമാനം), ഹിമാചൽ പ്രദേശ് (67.3 ശതമാനം), പശ്ചിമ ബംഗാൾ (66.7 ശതമാനം), അസം (62.4 ശതമാനം), ജമ്മു കശ്മീർ (62.4 ശതമാനം) എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.