ന്യൂഡല്‍ഹി:രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് 60 ശതമാനത്തിന് മുകളിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അതേസമയം ആകെ കൊവിഡ് മുക്തിയില്‍ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതുവരെ രാജ്യത്ത് 35,42,663 പേര്‍ രോഗമുക്തരായി. 70,880 പേര്‍ മഹാരാഷ്ട്രയില്‍ നിന്നു മാത്രമാണ്. മഹാരാഷ്ട്ര 20.1, തമിഴ്നാട് 14.2, ആന്ധ്രപ്രദേശ് 9.9, കര്‍ണാടക 8.7, ഉത്തര്‍പ്രദേശ് 6.5 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.
രാജ്യത്ത് കൊവിഡ് മുക്തി നിരക്ക് കൂടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
ആകെ കൊവിഡ് മുക്തിയില്‍ 60 ശതമാനവും മഹാരാഷ്ട്ര, തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന 23000 ആയി ഉയര്‍ന്നിട്ടുണ്ട്. ആന്ധ്ര പ്രദേശില്‍ 10000ന് മുകളിലാണ് കൊവിഡ് രോഗികളുടെ പ്രതിദിന വര്‍ധന. 9,43,480 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. മഹാരാഷ്ട്ര, കർണാടക, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, അസം, ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ ആകെ കൊവിഡ് ആക്ടീവ് കേസുകളില്‍ 48 ശതമാനവും കര്‍ണാടക, ആന്ധ്ര, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണെന്നും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.