ജയ്‌പൂര്‍: രാജ്യത്ത് കൊവിഡ് 19 രോഗബാധിതരുടെ എണ്ണം ഉയരുന്നതിനിടെ മാര്‍ച്ച് 31 വരെ സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കി രാജസ്ഥാന്‍. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനം സമ്പൂര്‍ണ അടച്ചിടല്‍ നടപ്പാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്‌ത ജനത കര്‍ഫ്യൂ ഞായറാഴ്‌ച ആചരിക്കാനിരിക്കെയാണ് രാജസ്ഥാന്‍ സര്‍ക്കാരിന്‍റെ പുതിയ നീക്കം.
രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍ - ജനത കര്‍ഫ്യൂ
മഹാരാഷ്‌ട്ര. ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങൾ നേരത്തെ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു
രാജസ്ഥാനില്‍ സമ്പൂര്‍ണ അടച്ചിടല്‍
സംസ്ഥാനത്തെ വ്യാപാരശാലകളുൾപ്പെടെ എല്ലാ സ്ഥാപനങ്ങളും അടച്ചിടണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. മഹാരാഷ്‌ട്ര. ഒഡിഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങൾ നേരത്തെ ഭാഗിക അടച്ചിടല്‍ പ്രഖ്യാപിച്ചിരുന്നു.