ന്യൂഡല്‍ഹി: കൊവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും നോബല്‍ ജേതാവ് അഭിജിത്ത് ബാനര്‍ജിയും ഇന്ന് ചര്‍ച്ച നടത്തും. സമ്പദ്‌വ്യവസ്ഥയെയും ആരോഗ്യത്തെയും കുറിച്ച് വിദഗ്‌ധരുമായി അദ്ദേഹം നടത്തിയ ചർച്ചകളുടെ ഭാഗമായാണ് അഭിജിത്ത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്‌ച. പരിപാടി അല്‍പസമയത്തിനകം സംപ്രേഷണം ചെയ്യും. രാവിലെ 9മണിക്കാണ് സംപ്രേഷണം. സംഭാഷണത്തിന്‍റെ 1.44 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്‌തു.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി ; രാഹുല്‍ഗാന്ധി അഭിജിത്ത് ബാനര്‍ജിയുമായി ചര്‍ച്ച നടത്തും - രാഹുല്‍ഗാന്ധി അഭിജിത്ത് ബാനര്‍ജിയുമായി ചര്‍ച്ച നടത്തും
രാഹുല്‍ഗാന്ധിയും നോബല്‍ സമ്മാന ജേതാവായ അഭിജിത്ത് ബാനര്‍ജിയുമായുള്ള കൂടിക്കാഴ്‌ച രാവിലെ 9മണിക്ക് സംപ്രേക്ഷണം ചെയ്യും.
കൊവിഡ് സാമ്പത്തിക പ്രതിസന്ധി ; രാഹുല്‍ഗാന്ധി അഭിജിത്ത് ബാനര്‍ജിയുമായി ചര്‍ച്ച നടത്തും
കൊവിഡ് മഹാമാരിയും സാമ്പത്തിക വ്യവസ്ഥയിലെ പ്രതിഫലനവുമെന്ന വിഷയത്തില്‍ കഴിഞ്ഞ ആഴ്‌ച ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജനുമായി രാഹുല്‍ ഗാന്ധി സംസാരിച്ചിരുന്നു. പ്രതിസന്ധി നേരിടുന്ന ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ ചെലവഴിക്കണമെന്ന് രഘുറാം രാജന്‍ ചര്‍ച്ചയ്‌ക്കിടെ വ്യക്തമാക്കിയിരുന്നു.