കേരളം

kerala

ETV Bharat / bharat

ഞായറാഴ്‌ച ജനത കര്‍ഫ്യൂ; പ്രതിരോധിക്കാൻ സ്വയം കരുതലെന്ന് പ്രധാനമന്ത്രി

ജനത കര്‍ഫ്യൂ  പ്രധാനമന്ത്രി നരേന്ദ്ര മോദി  Narendra Modi  pm india  curfew  കൊവിഡ് പ്രതിരോധം  Covid 19  Covid 19 india  covid modi latest news
കൊവിഡ് പ്രതിരോധം; ഞായറാഴ്‌ച രാജ്യത്ത് ജനത കര്‍ഫ്യൂ

By

Published : Mar 19, 2020, 8:26 PM IST

Updated : Mar 19, 2020, 9:15 PM IST

20:19 March 19

ഈമാസം 22ന് ഏഴ് മണി മുതല്‍ രാത്രി ഒമ്പത് വരെ ആരും പുറത്തിറങ്ങരുത്.

രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കൊവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്‌ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈമാസം 22ന് രാവിലെ ഏഴുമണി മുതല്‍ രാത്രി ഒമ്പത് മണിവരെ 'ജനത കര്‍ഫ്യൂവിന്' പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. അടുത്ത രണ്ട് ദിവസം ഫോണിലൂടെ ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കണം. ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഏര്‍പ്പെടുത്തുന്ന കര്‍ഫ്യൂ നടപ്പാക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. നമ്മുടെ സുരക്ഷക്കായി അധ്വാനിക്കുന്നവരോട് ഞായറാഴ്‌ച നന്ദി പറയണം. വൈകിട്ട് അഞ്ചിന് വീടിന് മുന്നില്‍ ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സാധാരണയായി ഒരു പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുക. എന്നാല്‍  കൊവിഡ് 19 രോഗ ബാധ മനുഷ്യരാശിയെ അപകടത്തിലാക്കിയെന്നും അദ്ദേഹം പറഞ്ഞു. ആൾക്കൂട്ടങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. മറ്റുള്ളവരുടെ ആരോഗ്യവും നമ്മൾ ഉറപ്പാക്കണം. ജനങ്ങൾ സാമൂഹ്യ അകലം പാലിക്കണം. 65ന് മുകളില്‍ പ്രായമുള്ളവര്‍ വീടുകളില്‍ തന്നെ തങ്ങണം. അടുത്ത ഒരു മാസം ആശുപത്രികളിലെ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. അടിയന്തരമല്ലാത്ത ശസ്‌ത്രക്രിയകൾ മാറ്റിവെക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കൊവിഡിനെ പ്രതിരോധിക്കാന്‍ വേണ്ട നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയിലെ ജനസംഖ്യാ ബാഹുല്യം രോഗപ്രതിരോധത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങൾ കുറച്ച് ദിവസങ്ങൾ രാജ്യത്തിന് നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. കഴിഞ്ഞ രണ്ട് മാസമായി ഇന്ത്യക്കാര്‍ കൊവിഡിനെ ധൈര്യപൂര്‍വം നേരിട്ടു കൊണ്ടിരിക്കുകയാണ്. കൊവിഡ് ബാധിതനാകില്ലെന്ന് ഓരോരുത്തരും സ്വയം പ്രതിജ്ഞ എടുക്കണം. മുന്‍കരുതലുകള്‍ പാലിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാ ശ്രമങ്ങളും ആളുകള്‍ നടത്തുന്നുണ്ട്. എന്നാല്‍ കുറച്ചു ദിവസങ്ങളായി എല്ലാം ശരിയായി എന്നൊരു ധാരണ പരന്നിട്ടുണ്ട്. കൊവിഡ് 19 പോലൊരു ആഗോള മഹാമാരിയെ ലഘുവായി കാണരുത്. എല്ലാ ജനങ്ങളും ജാഗ്രത പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. 

Last Updated : Mar 19, 2020, 9:15 PM IST

ABOUT THE AUTHOR

...view details