കൊവിഡ്19; പ്രധാനമന്ത്രി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും - മുഖ്യമന്ത്രി
വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് കോൺഫറൻസ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് വീഡിയോ കോൺഫറൻസ് നടത്തുന്നത്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തും. കൊവിഡ് 19 വ്യാപനം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യും. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് കോൺഫറൻസ് നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്. വെല്ലുവിളികളെ നേരിടാൻ ഇതുവരെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കേന്ദ്ര സർക്കാരും സ്വീകരിച്ച നടപടികളും കൂടിക്കാഴ്‌ചയിൽ ചര്‍ച്ചയാകും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദർ സിംഗ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദവ് താക്കറെ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും കോൺഫറൻസിൽ പങ്കെടുക്കും. ഇത് രണ്ടാം തവണയാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വീഡിയോ കോൺഫറൻസ് നടത്തുന്നത്.