കേരളം

kerala

ETV Bharat / bharat

രോഗം മാറി ആശുപത്രി വിട്ട രോഗിയുടെ കൊവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ് - ലോക്‌ഡൗൺ

ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇയാൾ ആശുപത്രി വിട്ടത്. എന്നാൽ തുടർന്ന് വന്ന പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നു.

COVID-19  Coronavirus outbreak  coronavirus scare  COVID-19 patient  COVID-19 lockdown  ഹൈദരാബാദ്  കൊവിഡ്  കൊറോണ  ലോക്‌ഡൗൺ  കൊവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്
ആശുപത്രി വിട്ട രോഗിയുടെ കൊവിഡ് പരിശോധനാഫലം വീണ്ടും പോസിറ്റീവ്

By

Published : Apr 12, 2020, 1:02 PM IST

ഹൈദരാബാദ് : കൊവിഡ് പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആശുപത്രി വിട്ട രോഗിയെ തിരിച്ചു വിളിച്ച് ആശുപത്രി അധികൃതർ. ഇയാളുടെ തുടർ പരിശോധനാഫലം പോസിറ്റീവ് ആയതിനെ തുടർന്നാണ് നടപടി. ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയുടെ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് ഇയാൾ ആശുപത്രി വിട്ടത്. എന്നാൽ രണ്ടാമത്തെ പരിശോധനയിൽ വീണ്ടും ഫലം പോസിറ്റീവ് ആകുകയായിരുന്നു. തുടർന്ന് രോഗിയെ തിരിച്ചുവിളിച്ചുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. വ്യാഴാഴ്‌ചയാണ് ഇയാൾ ആശുപത്രിയിൽ നിന്നും പോയത്. എന്നാൽ വെള്ളിയാഴ്‌ച വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇയാളുമായി സമ്പർക്കത്തിൽ വന്നവരെ ക്വാറന്‍റൈനിലേക്ക് മാറ്റിയെന്നും അധികൃതർ പറഞ്ഞു.

ABOUT THE AUTHOR

...view details