ജമ്മു കശ്മീര്‍: ബൈസാഖി ആഘോഷം വീടുകളില്‍ നടത്തുമെന്ന് ജമ്മു കശ്മീരിലെ സിക്ക് സമുദായം. ജതീദാർ ശ്രീ അകൽ തക്ത് സാഹിബ് അമൃത്സർ നൽകിയ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനമെന്നും സിക്ക് സംഘടനകളുടെ സംയുക്ത യോഗം അറിയിച്ചു. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നിലനില്‍ക്കുകയാണ്. അതിനാല്‍ കൂട്ടം കൂടിയുള്ള ആഘോഷങ്ങളോ പ്രാര്‍ഥനകളോ ഉണ്ടാകില്ല. വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ഥന നടത്തണം.
ബൈസാഖി ആഘോഷം: പ്രാര്‍ഥന വീടുകളില്‍ മതിയെന്ന് സിക്ക് സംഘടനകള്‍ - ലോക ഡൗണ്‍
കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക് ഡൗണ്‍ നിലനില്‍ക്കുകയാണ്. അതിനാല്‍ കൂട്ടം കൂടിയുള്ള ആഘോഷങ്ങളോ പ്രാര്‍ഥനകളോ ഉണ്ടാകില്ല. വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ഥന നടത്തണമെന്നും ആഹ്വാനം.
ബൈസാഖി ആഘോഷം: പ്രാര്‍ഥന വീടുകളില്‍ മതിയെന്ന് സിക്ക് സംഘടനകള്‍
സിക്ക് യുണൈറ്റഡ് ഫ്രണ്ട്, ശിരോമണി അഖാലി ദള്‍, സിക്ക് വെല്‍ഫെയര്‍ സൊസൈറ്റി, സേവ സൊസൈറ്റി, സിഗ് നൗജവാന്‍ സഭ, സിഖ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ എന്നിവ കൂടാതെ രാജ്യത്തെ പല ജില്ലകളിലേയും നേതാക്കള്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് തീരുമാനം എടുത്തത്. ഫോണ്‍ വഴിയായിരുന്നു ചര്‍ച്ച. തിങ്കളാഴ്ചയാണ് ബൈസാഖി ആഘോഷം നടക്കുക.