ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധം നിയന്ത്രിച്ചത് ആംആദ്‌മി പാര്‍ട്ടിയല്ല കേന്ദ്ര സര്‍ക്കാരെന്ന് ഗോവ മുഖ്യമന്ത്രി - ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധം നിയന്ത്രിച്ചത് ആംആദ്‌മി പാര്‍ട്ടിയല്ല കേന്ദ്ര സര്‍ക്കാര്‍ ആണെന്ന് ഗോവ മുഖ്യമന്ത്രി
ആം ആദ്‌മി പാർട്ടിയുടെ കൊവിഡ് പ്രതിരോധ മോഡല്‍ പിന്തുടരേണ്ട ആവശ്യമില്ലെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു.
പനാജി: ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധം ഫലപ്രദമാക്കാന്‍ കഴിഞ്ഞത് കേന്ദ്രത്തിന്‍റെ ഇടപെടല്‍ കൊണ്ടാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. ആം ആദ്‌മി പാർട്ടിയുടെ കൊവിഡ് പ്രതിരോധ മോഡല്‍ പിന്തുടരേണ്ട ആവശ്യമില്ലെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് രോഗികൾക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സൗജന്യ ചികിത്സയും മറ്റ് സൗ കര്യങ്ങളും നൽകുന്ന ഏക സംസ്ഥാനം ഗോവയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഗോവ ഗവണ്‍മെന്‍റ് നിയോഗിച്ച കൊവിഡ് -19 ചികിത്സ സൗകര്യങ്ങളിൽ കിടക്കകൾക്ക് ഒരു കുറവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് രോഗികളില്‍ ഭൂരിഭാഗവും ഹോം ഐസൊലേഷന്‍ തെരഞ്ഞെടുത്തിട്ടുണ്ടെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മറ്റ് ഏജൻസികളും അത്തരം രോഗികൾക്ക് ടെലി കൺസൾട്ടേഷൻ നൽകുന്നുണ്ടെന്നും സാവന്ത് പറഞ്ഞു. സെപ്‌റ്റംബര്‍ 20 മുതല്‍ ഘട്ടം ഘട്ടമായി സ്കൂളുകള്‍ തുറക്കുമെന്നും സാവന്ത് പറഞ്ഞു.