ഭുവനേശ്വർ: ഒഡീഷയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 167 പേർക്കെതിരെ പൊലീസ് പിഴ ചുമത്തി. ഭുവനേശ്വർ-കട്ടക്ക് പൊലീസ് കമ്മീഷണറാണ് പിഴ ചുമത്തിയത്. കൊവിഡ് 19 ന്‍റെ വ്യാപനം തടയുന്നതിനായി ഏപ്രിൽ ഒമ്പതിന് സംസ്ഥാന സർക്കാർ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു. നിയമം ലംഘിക്കുന്നവർക്ക് ആദ്യ ഘട്ടത്തിൽ 200 രൂപയും പിന്നീട് ഓരോ തവണയും 500 രൂപയും പിഴ ഈടക്കും. നിയമലംഘനം നടത്തിയ 1,145 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
ഒഡീഷയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 167 പേർക്കെതിരെ പിഴ ചുമത്തി - മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയതിന് 167 പേർക്കെതിരെ പിഴ ചുമത്തി
ഒഡീഷയിൽ ഏപ്രിൽ ഒമ്പത് മുതൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു
അവശ്യവസ്തുക്കൾ വാങ്ങുന്നതിനായി വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ വാഹനങ്ങൾ ഉപയോഗിക്കരുതെന്നും പകരം അടുത്തുള്ള കടകളിലേക്ക് നടന്ന് പോകണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പലസ്ഥലങ്ങളിലും പൊലീസ് ഉദ്യോഗസ്ഥർ മാസ്ക് വിതരണം ചെയ്തിരുന്നു. പിന്നീടാണ് നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങിയത്. അതേസമയം പല പെട്രോള്‍ പമ്പുകളിലും മാസ്ക് ധരിക്കാതെ തൊഴിലാളികൾ ജോലി ചെയ്യുന്നുവെന്നും ഇത് നിയമ ലംഘനമാണെന്നും ഉത്‌കൽ പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു.