ന്യൂഡൽഹി: കൊവിഡ് 19 മഹാമാരി ജനങ്ങളെ അനാരോഗ്യകരമായ ശീലങ്ങളെക്കുറിച്ച് ജാഗ്രതയുള്ളവരാക്കിയെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.കൊവിഡ് 19നെതിരെ ലോകം മുഴുവൻ പോരാട്ടത്തിലാണ്. അത് ഒരു ശാരീരിക രോഗം മാത്രമല്ലെന്നും ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാണെന്നും മോദി പറഞ്ഞു. പത്തനംതിട്ടയിൽ റെവ ജോസഫ് മാർ തോമ മെട്രോപൊളിറ്റന്‍റെ 90-ാം ജന്മദിനാഘോഷത്തെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് മോദി ഇക്കാര്യം പറഞ്ഞത്. കൊവിഡിനെ ഇന്ത്യ ശക്തമായി നേരിടുന്നു. ഈ വർഷം ആദ്യം ഇന്ത്യയിൽ വൈറസിന്‍റെ ആഘാതം വളരെ കഠിനമാകുമെന്ന് ചിലർ പ്രവചിച്ചിരുന്നു. എന്നാൽ രാജ്യത്തിന്‍റെ രോഗമുതി നിരക്ക് ഉയരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് ജനങ്ങളെ ജാഗ്രതയുള്ളവരാക്കിയെന്ന് മോദി - മഹാമാരി
കൊവിഡ് 19നെതിരെ ലോകം മുഴുവൻ പോരാട്ടത്തിലാണ്. അത് ഒരു ശാരീരിക രോഗം മാത്രമല്ലെന്നും ജനങ്ങളുടെ ജീവിതത്തിന് ഭീഷണിയാണെന്നും മോദി പറഞ്ഞു
മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡിനെ പിടിച്ച് കെട്ടാനുള്ള യുദ്ധത്തിൽ ഇന്ത്യ മികച്ച സ്ഥാനത്താണ്. അതേസമയം രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി തങ്ങൾ ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി കൊണ്ടുവരുന്നുണ്ടെന്നും മധ്യവർഗത്തിന്‍റെ ജീവിത നിലവാരം വർദ്ധിപ്പിക്കുന്നതിന് തങ്ങൾ നിരവധി സംരംഭങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നും മോദി പറഞ്ഞു. കൃഷിക്കാരെ സംബന്ധിച്ചടത്തോളം സർക്കാർ എംഎസ്‌പി വർദ്ധിപ്പിക്കുകയും അവർക്ക് ശരിയായ വില ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു. എട്ട് കോടിയിലധികം കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുക്കള ലഭിച്ചു. അഞ്ച് കോടി വീടുകൾ ഭവനരഹിതർക്ക് അഭയം നൽകാനായി നിർമ്മിച്ചു. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയിലാണ് ഉള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസം, ലിംഗഭേദം, ജാതി, മതം, ഭാഷ എന്നിവയിൽ സർക്കാർ വിവേചനം കാണിക്കുന്നില്ലെന്നും 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കുകയെന്നതാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.