ന്യൂഡൽഹി:പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവ കക്ഷി യോഗം ചേരില്ലെന്ന് പാർലമെന്‍ററി കാര്യമന്ത്രി പ്രഹ്‌ലാദ് ജോഷി. കൊവിഡ് പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. അതേസമയം രാജ്യസഭയുടെ ബിസിനസ് ഉപദേശക സമിതി യോഗം ഇന്ന് പാർലമെന്‍റിൽ ചേരും.
പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായി സർവ കക്ഷി യോഗം ചേരില്ല
കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. എല്ലാ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സഭ തുടങ്ങുന്നതിന് മുന്നോടിയായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
പാർലമെന്‍റ് വർഷകാല സമ്മേളനത്തിന് മുന്നോടിയായ സർവ കക്ഷി യോഗം ചേരില്ല
കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചാണ് ഇത്തവണത്തെ വർഷകാല സമ്മേളനം. എല്ലാ ജീവനക്കാരെയും ഉദ്യോഗസ്ഥരെയും സഭയ്ക്ക് മുന്നോടിയായി കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന വർഷകാല സമ്മേളനം ഒക്ടോബർ ഒന്നിന് സമാപിക്കും. ചോദ്യോത്തര വേളയും സ്വകാര്യ ബില്ലും ഇത്തവണത്തെ സഭാ സമ്മേളനത്തിൽ ഇല്ല. സെപ്റ്റംബർ 14ന് രാവിലെ ഒൻപത് മുതൽ ഉച്ചക്ക് ഒരു മണി വരെ ലോക്‌സഭയും ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ രാജ്യസഭയും ആരംഭിക്കും.