ഷില്ലോംഗ്:ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന അപ്രതീക്ഷിത സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനായി അധിക എക്സൈസ് വരുമാനം ഉണ്ടാക്കുന്നതിന് മദ്യവില 25 ശതമാനം വർധിപ്പിക്കാൻ മേഘാലയ സർക്കാർ അനുമതി നൽകി. മദ്യത്തിന്‍റെ വില വർധിപ്പിച്ചതു വഴി ഏകദേശം 120-130 കോടി രൂപ വരെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. കൊവിഡ് ജാഗ്രതാ നടപടികളുടെ ഭാഗമായി നിർത്തിവച്ചിരുന്ന മദ്യവിൽപന സംസ്ഥാനത്ത് ഈ ആഴ്‌ചയാണ് പുനരാരംഭിച്ചത്. വർധിപ്പിച്ച വില കഴിഞ്ഞ ദിവസം അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരികയും ചെയ്‌തു. വാറ്റ് ഒഴികെയുള്ള മദ്യ വിൽപനയിൽ നിന്നും 2019-2020 സാമ്പത്തിക വർഷത്തിൽ 260 കോടി രൂപയുടെ വരുമാനം ലഭിച്ചിരുന്നതായും വില വർധനവിലൂടെ 130 കോടി രൂപ വരെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കോൺറാഡ് കെ.സാങ്മ വ്യക്തമാക്കി.
മദ്യവില 25 ശതമാനം ഉയർത്തി മേഘാലയ സർക്കാർ
മദ്യത്തിന്‍റെ വില 25 ശതമാനം വർധിപ്പിക്കുന്നത് വഴി ഏകദേശം 120-130 കോടി രൂപ വരെ അധിക വരുമാനം കണ്ടെത്താൻ കഴിയുമെന്നാണ് സർക്കാരിന്‍റെ പ്രതീക്ഷ.
മദ്യവില ഉയർത്തി
മദ്യ വിൽപന പുനരാരംഭിക്കാൻ ഈ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് കേന്ദ്രം അനുമതി നൽകിയത്. തുടർന്ന് ആറ് കോടി രൂപയുടെ വരുമാനം സംസ്ഥാനത്തിന് മദ്യം വിറ്റഴിച്ചതിലൂടെ ലഭിച്ചുവെന്ന് മേഘാലയ ഉപമുഖ്യമന്ത്രി പ്രിസ്‌ടോണ്‍ ടിന്‍സോങ് പറഞ്ഞു. ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലും ഇതിനകം തന്നെ മദ്യവില ഉയർത്തിയിട്ടുണ്ട്.