കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 24 മണിക്കൂറില്‍ 1993 കൊവിഡ് രോഗികൾ

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,498 ആയി.

By

Published : May 1, 2020, 10:16 AM IST

രാജ്യത്ത് 24 മണിക്കൂറില്‍ 1993 കൊവിഡ് രോഗികൾ
രാജ്യത്ത് 24 മണിക്കൂറില്‍ 1993 കൊവിഡ് രോഗികൾ

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,993 കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 35,043 ആയി. 8,888 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 25,007 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 73 മരണങ്ങൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് മരണങ്ങളുടെ എണ്ണം 1,147 ആയി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകൾ റിപ്പോര്‍ട്ട് ചെയ്‌ത മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10,498 ആയി. 583 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 27 പേർ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 459 ആയി. 1773 പേര്‍ രോഗമുക്തരാവുകയും ചെയ്‌തു.

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്തില്‍ 214 മരണങ്ങളുൾപ്പെടെ 4,395 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. 613 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അതേസമയം ഡല്‍ഹിയില്‍ 3,515 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതില്‍ 1094 പേര്‍ രോഗമുക്തരാവുകയും 59 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്‌തു. ഗോവ, ത്രിപുര, അരുണാചൽ പ്രദേശ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ രോഗം ബാധിച്ച എല്ലാവരും സുഖം പ്രാപിച്ചു. ഇവിടങ്ങളില്‍ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ABOUT THE AUTHOR

...view details