ബംഗളൂരു:കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് അഞ്ചു കോടി രൂപ സംഭാവന നല്‍കുമെന്ന് ഐ.എസ്.ആര്‍.ഒ. ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് കൈമാറുമെന്ന് ഐ.എസ്.ആര്‍.ഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൊവിഡ്-19 പ്രതിരോധം; ഐ.എസ്.ആര്‍.ഒ അഞ്ച് കോടി നല്‍കും - ഐ.എസ്.ആര്‍.ഒ
ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം പിഎം കെയേഴ്‌സ് ഫണ്ടിലേക്ക് കൈമാറുമെന്ന് ഐ.എസ്.ആര്‍.ഒ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കൊവിഡ്-19 പ്രതിരോധം; ഐ.എസ്.ആര്‍.ഒ അഞ്ച് കോടി നല്‍കും
കൊവിഡ്-19 മൂലം നേരിടുന്ന ആഗോള പ്രതിസന്ധിയെ നിശ്ചയദാര്‍ഢ്യത്തോടെയും ഫലപ്രദമായും നേരിടാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. കൊവിഡ് രോഗബാധിതരെ ചികിത്സിക്കാനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കും.
തങ്ങളുടെ ശാസ്ത്രജ്ഞര്‍ ഇതിനായുള്ള ഗവേഷണം ആരംഭിച്ചതായും ഐ.എസ്.ആര്‍.ഒ അറിയിച്ചു. രാജ്യത്ത് കൊവിഡ്-19 ബാധിച്ച് 53 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും 2016 പേര്‍ ചികിത്സയില്‍ കഴിയുകയുമാണ്.