കൊവിഡ് 19 സമയത്ത് രാവും പകലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെയും വീട്ടിൽ ഇരിക്കുന്ന ആളുകളേയും പ്രോത്സാഹിപ്പിക്കുന്നതിനായി ന്യൂസ് സ്റ്റിക്കറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം. ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി ഒരു പുതിയ സ്റ്റിക്കർ ‘ഹോം സ്റ്റേ’ അവതരിപ്പിക്കുന്നതിലൂടെ വീട്ടിലിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണ്. ഉപയോക്താവിന് അവരുടെ സ്റ്റോറികളിലേക്ക് ഈ സ്റ്റിക്കർ ചേർക്കാനും ഉപയോക്താക്കളുടെ ഫീഡുകളുടെ മുകളിൽ ദൃശ്യമാകുന്ന സ്റ്റേ ഹോം സ്റ്റോറിയിൽ സ്റ്റോറി പോസ്റ്റുകൾ ഉൾപ്പെടുത്താനുള്ള അവസരം നേടാനും കഴിയും.
കൊവിഡ്19:പുതിയ സ്റ്റിക്കറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം - ഇൻസ്റ്റാഗ്രാം
ഇൻസ്റ്റാഗ്രാം സ്റ്റോറികൾക്കായി പുതിയ സ്റ്റിക്കർ ‘ഹോം സ്റ്റേ’ അവതരിപ്പിക്കുന്നതിലൂടെ വീട്ടിലിരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുകയാണ്
കൊവിഡ്19:പുതിയ സ്റ്റിക്കറുകൾ അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം
കൂടാതെ കൈകഴുകുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനുമുള്ള ഓർമ്മപ്പെടുത്തലുകൾ പോലുള്ള കൃത്യമായ കൊവിഡ് 19 വിവരങ്ങൾ പങ്കിടാൻ സഹായിക്കുന്നതിന് ‘താങ്ക്സ് ഹീത്ത് ഹീറോസ്’ ജിഐപിഎച്ച്‌വൈ എന്നിവപോലുള്ള കൂടുതൽ സ്റ്റിക്കറുകളും ഇൻസ്റ്റാഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ട്.