ഭോപാല്‍: മാസ്ക് നിര്‍മാണം ആരംഭിച്ച് ജബല്‍പൂര്‍ സെൻട്രൽ ജയിലിലെ തടവുകാർ. കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ മാസ്‌കുകള്‍ക്കുള്ള ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതിനാണ് നിര്‍മാണം. ജയിലിൽ നിർമിക്കുന്ന മാസ്കുകൾ മൊത്തമായി വിപണിയിൽ വിതരണം ചെയ്യും. മാസ്കുകൾക്കായി ധാരാളം ഓർഡറുകൾ ലഭിച്ചിട്ടുണ്ടെന്നും 100 തടവുകാരുടെ സംഘം മാസ്‌കുകൾ നിർമിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മുംബൈയിൽ നിന്ന് 50,000 മാസ്‌കുകളുടെ ഓർഡര്‍ ലഭിച്ചിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് ഗോപാല്‍ തമ്രക്കര്‍ പറഞ്ഞു.
മാസ്കുകൾ നിർമിച്ച് ജബൽപൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ - കൊവിഡ് 19: ഫെയ്‌സ് മാസ്കുകൾ നിർമിച്ച് ജബൽപൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ
100 തടവുകാരുടെ സംഘം മാസ്‌ക്കുകൾ നിർമ്മിക്കുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മുംബൈയിൽ നിന്ന് 50,000 മാസ്‌കുകളുടെ ഓർഡര്‍ ലഭിച്ചിട്ടുണ്ടെന്നും ജയില്‍ സൂപ്രണ്ട് ഗോപാല്‍ തമ്രക്കര്‍.
കൊവിഡ് 19: ഫെയ്‌സ് മാസ്കുകൾ നിർമിച്ച് ജബൽപൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ
ജയില്‍ അന്തേവാസികൾക്ക് തയ്യൽ മെഷീനുകളും മാസ്കുകൾ നിർമിക്കാൻ ആവശ്യമായ വസ്തുക്കളും നൽകിയിട്ടുണ്ട്. മാസ്കുകൾ നിർമിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അണുബാധയിൽ നിന്ന് സ്വയം പരിരക്ഷിക്കാൻ എല്ലാ മുൻകരുതലുകളും എടുക്കുന്നുണ്ട്. രാജ്യത്ത് കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 151 ആയി ഉയർന്നു. ഇതിൽ 25 വിദേശികളും ഉൾപ്പെടുന്നു. ഇതുവരെ മൂന്ന് പേർ മരിച്ചു.
TAGGED:
latest madya pradesh