കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു - ഉദ്യോഗസ്ഥർ
കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു. ഇറാനിൽ നിന്ന് കൊവിഡ് 19 ബാധിച്ച 590 പേരെ ഒഴിപ്പിച്ചു. 201 ഇന്ത്യക്കാരെ ഇസ്ലാമിക് റിപ്പബ്ലിക്കിൽ നിന്ന് ബുധനാഴ്ച എത്തിച്ചതായി മുതിർന്ന എംഇഎ ഉദ്യോഗസ്ഥൻ അറിയിച്ചു.
കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു
ന്യൂഡൽഹി: കൊവിഡ് 19 ബാധിച്ച ഇന്ത്യക്കാരൻ ഇറാനിൽ മരിച്ചു. രോഗം ബാധിച്ച മറ്റ് പൗരന്മാർക്ക് ഇറാൻ ചികിത്സ നൽകുന്നുവെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഇറാനിൽ നിന്ന് കൊവിഡ് 19 ബാധിച്ച 590 പേരെ ഒഴിപ്പിച്ചു. 201 ഇന്ത്യക്കാരെ ഇസ്ലാമിക് റിപ്പബ്ലിക്കിൽ നിന്ന് ബുധനാഴ്ച എത്തിച്ചതായി മുതിർന്ന എംഇഎ ഉദ്യോഗസ്ഥൻ പറഞ്ഞു. ചില തീർഥാടകരും വിദ്യാർത്ഥികളും ഇപ്പോഴും അവിടെയുണ്ടെന്നും എംബസിയും ഉദ്യോഗസ്ഥരും വേണ്ട സഹായം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.