ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗമുക്തി നിരക്കിൽ വൻ വർധനവ്. ഒറ്റ ദിവസം കൊണ്ട് 56,383 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 16,95,982 ആയി.
രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് രോഗികള്‍; ഒരു ദിവസത്തെ രോഗ ബാധിതര്‍ 56,383
ഇന്ത്യയിൽ രോഗമുക്തി നിരക്ക് 70.77 ശതമാനം ആയി. കൊവിഡ് മരണനിരക്ക് 1.96 ശതമാനമായി കുറഞ്ഞു.
കേന്ദ്രത്തിന്റെയും സംസ്ഥാന / യുടി സർക്കാരുകളുടെയും ലക്ഷക്കണക്കിന് ആരോഗ്യ പ്രവർത്തകരുടെയും സംയോജിതവും കേന്ദ്രീകൃതവുമായ പരിശ്രമമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു. ഇതോടെ റിക്കവറി നിരക്ക് 70.77 ശതമാനം ആയി. കൊവിഡ് മരണനിരക്ക് 1.96 ശതമാനമായി കുറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയിൽ 66,999 കേസുകൾ റിപ്പോർട്ട് ചെയ്തു. 942 പേർ മരിച്ചു. നിലവിൽ 6,53,622 പേർ ചികിത്സയിലാണ്. 16,95,982 പേർ ഇതുവരെ രോഗമുക്തി നേടി. 47,033 പേർ രോഗം ബാധിച്ച് മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 23,96,638 ആയി.