ന്യൂഡൽഹി:ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ്. ഒറ്റ ദിവസം കൊണ്ട് രോഗം ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് ആദ്യമായി 9000 കടന്നു. 24 മണിക്കൂറിനിടെ 9,851 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 273 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ 2,26,770 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 1,09,462 പേർ രോഗ മുക്തരാകുകയും 6,348 പേർ മരിക്കുകയും ചെയ്തു. നിലവിൽ 1,10,960 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്.
ആശങ്കയോടെ രാജ്യം; വ്യാഴാഴ്ച മാത്രം 9851 കൊവിഡ് ബാധിതര്‍ - രാജ്യത്ത് ആദ്യമായി 9000 കടന്നു
ഇന്ത്യയില്‍ 24മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 273 പേര്‍
രണ്ട് ലക്ഷത്തിൽ നിന്നും കുതിച്ചുയർന്ന് കൊവിഡ് രോഗികൾ
രാജ്യത്ത് ഏറ്റവും അധികം രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ 77,793 പേർക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. ഇതിൽ 41,402 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തമിഴ്നാട്ടിൽ 27,256 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഡൽഹിയില്‍ 25,004 കേസുകളും രോഖപ്പെടുത്തി.