കേരളം

kerala

ETV Bharat / bharat

2,961 തടവുകാർക്ക് ഇടക്കാല ജാമ്യം 45 ദിവസത്തേക്ക് നീട്ടി

നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നീട്ടുന്നതെന്നും ഓഗസ്റ്റ് നാലിന് കൂടുതൽ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. ജാമ്യം നീട്ടുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ജയിൽ അധികൃതർക്ക് വേണ്ടി ഹാജരായ ഡൽഹി സർക്കാർ സ്റ്റാൻഡിംഗ് അഭിഭാഷകൻ രാഹുൽ മെഹ്‌റയും അഭിഭാഷകൻ ചൈതന്യ ഗോസെയ്നും പറഞ്ഞു.

COVID-19 45 days interim bail നിബന്ധനകളുടെയും വ്യവസ്ഥകളുടെയും ഓഗസ്റ്റ് നാലിന് കൂടുതൽ വാദം കേൾക്കു കൊവിഡ് സാഹചര്യം ഇടക്കാല ജാമ്യം
2,961 തടവുകാർക്ക് ഇടക്കാല ജാമ്യം 45 ദിവസത്തേക്ക് നീട്ടി

By

Published : Jun 22, 2020, 5:45 PM IST

ഡൽഹി : കൊവിഡ് സാഹചര്യം കണക്കിലെടുത്ത് 2,961 തടവുകാരുടെ ഇടക്കാല ജാമ്യം 45 ദിവസത്തേക്ക് നീട്ടി. ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുൽ, തൽവന്ത് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. നിബന്ധനകളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നീട്ടുന്നതെന്നും ഓഗസ്റ്റ് നാലിന് കൂടുതൽ വാദം കേൾക്കുമെന്നും കോടതി പറഞ്ഞു. ജാമ്യം നീട്ടുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ജയിൽ അധികൃതർക്ക് വേണ്ടി ഹാജരായ ഡൽഹി സർക്കാർ സ്റ്റാൻഡിംഗ് അഭിഭാഷകൻ രാഹുൽ മെഹ്‌റയും അഭിഭാഷകൻ ചൈതന്യ ഗോസെയ്നും പറഞ്ഞു. ഇതോടെ എച്ച്പിസിയുടെ ശുപാർശകൾ കണക്കിലെടുത്ത് 2,961 യുടിപികൾക്ക് 45 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

വാദം കേൾക്കുന്നതിനിടെ പരോൾ കാലയളവ് ഇനിയും നീട്ടാൻ ഡൽഹി സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി (ഡി‌എസ്‌എൽ‌എസ്‌എ) അംഗം സെക്രട്ടറി കൻ‌വാൾ ജീത് അറോറ കോടതിയെ അറിയിക്കുകയായിരുന്നു. നിലവിൽ പതിനായിരം തടവുകാർ ജയിലിൽ ഉണ്ടെന്ന് ഡയറക്ടർ ജനറൽ (ജയിലുകൾ) സന്ദീപ് ഗോയൽ പറഞ്ഞു. ജയിലുകളുടെ എണ്ണം നോക്കിയാൽ ശരാശരിയേക്കാൾ കൂടുതൽ തടവുകാർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച സമിതി ജുഡീഷ്യൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേലിന്‍റെ മുമ്പാകെയാണ് അന്ന് വിഷയം പരിഗണിച്ചത്. മെയ് ഏഴിന് ബെഞ്ച് രൂപീകരിക്കാൻ വാക്കാലുള്ള നിർദേശം നൽകിയിരുന്നു.

ABOUT THE AUTHOR

...view details