ലഖ്‌നൗ : കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്‌ടർമാരെയും ആരോഗ്യ പ്രവർത്തകരുടെയും ക്വറന്‍റൈൻ സംവിധാനത്തിനായി നാല് സ്വകാര്യ ഹോട്ടലുകളൊരുക്കി ഖോരക്‌പൂർ ജില്ലാ ഭരണകൂടം. സർക്കാരും ആരോഗ്യ ഏജൻസികളും പുറത്തിറക്കിയ മാർഗനിർദേശങ്ങളുടെ ഭാഗമാണ് തീരുമാനം. ലോക്‌ഡൗണിനെ തുടർന്ന് അടഞ്ഞു കിടക്കുന്ന ഹോട്ടലുകളാണ് ക്വാറന്‍റൈൻ സംവിധാനത്തിനായി ഒരുക്കുന്നത്.
മെഡിക്കൽ ഉദ്യോഗസ്ഥരുടെ ക്വാറന്‍റൈൻ സംവിധാനത്തിനായി സ്വകാര്യ ഹോട്ടലുകൾ
സർക്കാരും ആരോഗ്യ ഏജൻസികളും പുറത്തിറക്കിയ മാർഗ നിർദേശങ്ങളുടെ ഭാഗമായാണ് മെഡിക്കൽ ഉദ്യോഗസ്ഥരുടെ ക്വാറന്‍റൈന് ഖോരക്‌പൂർ ജില്ലാ ഭരണകൂടം ഹോട്ടലുകൾ ഏർപ്പെടുത്തിയത്.
മെഡിക്കൽ ഉദ്യോഗസ്ഥരുടെ ക്വറന്‍റൈൻ സംവിധാനത്തിനായി നാല് സ്വകാര്യ ഹോട്ടലുകൾ ഏർപ്പെടുത്തി
ഹോട്ടൽ ശിവോയ്, റേഡിയന്‍റ് റിസോർട്ട്, റാഡിസൺ ബ്ലൂ, ഹോട്ടൽ ക്ലാർക്‌സ് ഇൻ എന്നീ ഹോട്ടലുകളിലാണ് ക്വാറന്‍റൈൻ സംവിധാനമെന്നും മുറികൾ സർക്കാരിന് ഉചിതമായ നിരക്കിൽ വാടക സംവിധാനത്തിലാണ് ഏർപെടുത്തിയതെന്നും ഖോരക്‌പൂർ ജില്ലാ മജിസ്‌ട്രേറ്റ് വിജയേന്ദ്ര പാണ്ഡ്യൻ പറഞ്ഞു.