കേരളം

kerala

By

Published : Jun 1, 2020, 11:50 AM IST

ETV Bharat / bharat

വിമാനങ്ങളുടെ പരിഷ്കരിച്ചിട്ടില്ലാത്ത എഞ്ചിനുകൾ മാറ്റിസ്ഥാപിക്കാനുള്ള  കാലാവധി നീട്ടി

ഓഗസ്റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റേതാണ് തീരുമാനം

COVID-19 effect: DGCA extends deadline for IndiGo business news DGCA Go air Indigo
Plane

ന്യൂഡൽഹി: ഇൻഡിഗോ, ഗോ എയർ വിമാനങ്ങളുടെ പരിഷ്കരിച്ചിട്ടില്ലാത്ത പി.ഡബ്ള്യൂ എഞ്ചിനുകൾ മാറ്റിസ്ഥാപിക്കാനുള്ള കാലാവധി നീട്ടി. ഡി.ജി.സി.എ. ഓഗസ്റ്റ് 31 വരെയാണ് സമയപരിധി നീട്ടിയത്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എടുത്ത തീരുമാനപ്രകാരം ഇൻഡിഗോയുടെയും ഗോ എയറിന്‍റെയും പിഡബ്ല്യു എഞ്ചിൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന എ320 നിയോ വിമാനങ്ങളുടെ
പരിഷ്കരിച്ചിട്ടില്ലാത്ത എഞ്ചിനുകളാണ് മാറ്റി സ്ഥാപിക്കേണ്ടത്.
ഇവക്ക് 2016 ന് ശേഷം മിഡ് എയറിലും ഓൺ ഗ്രൗണ്ടിലും തകരാറുകൾ നേരിട്ടിരുന്നു. കൊവിഡ്‌ മൂലമുണ്ടായ ലോക്ക് ഡൗണിൽ ഉല്‍പാദന -വിതരണ മേഖലകളിൽ വ്യതിയാനം സംഭവിച്ചതിനാലാണ് എഞ്ചിനുകൾ മാറ്റിസ്ഥാപിക്കാനുള്ള കാലാവധി നീട്ടിയത്.

ABOUT THE AUTHOR

...view details