ഹൈദരാബാദ്: തെലങ്കാനയിൽ കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നതിൽ സർക്കാരിന് വൻ ആശങ്ക. തിങ്കളാഴ്‌ച മൂന്ന് പേരാണ് മരിച്ചത്. തുടർച്ചയായി ഏഴ് ദിവസങ്ങളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്‌തു. . രോഗബാധയിൽ മരിക്കുന്നവരുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. സംസ്ഥാനത്തെ ആകെ മരണസംഖ്യ 56 ആണ്.
തെലങ്കാന ആശങ്കയിൽ; കൊവിഡ് കേസുകളും മരണങ്ങളും വർധിക്കുന്നു
സംസ്ഥാനത്തെ ആകെ കൊവിഡ് മരണസംഖ്യ 56. രോഗബാധിതരുടെ എണ്ണം 1,920.
വിദേശത്ത് നിന്നെത്തുന്നവർക്ക് തുടർച്ചയായി രോഗം സ്ഥിരീകരിക്കുന്നതാണ് സർക്കാർ നേരിടുന്ന പുതിയ വെല്ലുവിളി. വിദേശത്ത് നിന്നെത്തിയ 66 പേരിൽ 18 പേർക്ക് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയവരിൽ കൊവിഡ് ബാധിതരുടെ എണ്ണം 28 ആയി. ശനിയാഴ്‌ച കുവൈറ്റിൽ നിന്നെത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,920 ആയി ഉയർന്നു.
ശനിയാഴ്‌ച വിദേശത്ത് നിന്നെത്തിയ ആറ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവർ ഏത് രാജ്യത്ത് നിന്ന് മടങ്ങിയെത്തിയവരാണെന്ന് സർക്കാർ അറിയിച്ചിട്ടില്ല. 15 കുടിയേറ്റ തൊഴിലാളികൾക്ക് തിങ്കളാഴ്‌ച കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 72 പേർക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,164 ആയി. 700 പേർ ചികിത്സയിൽ തുടരുന്നു.