ജയ്‌പൂർ: രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് 13 പേർ കൂടി മരിച്ചതോടെ മരണസംഖ്യ 231 ആയി ഉയർന്നു. ജയ്‌പൂരില്‍ നാല് പേർ മരിച്ചപ്പോൾ ഭരത്പൂർ, ഭില്‍വാര, ധോല്‍പൂർ, ജോധ്‌പൂർ, കോട്ട, നാഗൗർ, സ്വായി മാധവ്‌പൂർ എന്നിവടങ്ങളില്‍ ഓരോ മരണം റിപ്പോർട്ട് ചെയ്‌തു. മരിച്ചവരില്‍ രണ്ട് പേർ അന്യസംസ്ഥാനക്കാരാണ്.
രാജസ്ഥാനില്‍ മരണസംഖ്യ 231 ആയി ഉയർന്നു - രാജസ്ഥാൻ കൊവിഡ്
ശനിയാഴ്‌ച 13 പേരാണ് രാജസ്ഥാനില്‍ കൊവിഡ് ബാധിച്ച് മരിച്ചത്
രാജസ്ഥാനില്‍ മരണസംഖ്യ 231 ആയി ഉയർന്നു
സംസ്ഥാനത്ത് 253 പേർക്കാണ് ശനിയാഴ്‌ച രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 10,337 ആയി. ഏറ്റവും കൂടുതല്‍ മരണവും കേസുകളും റിപ്പോർട്ട് ചെയ്‌തത് ജയ്‌പൂരിലാണ്. 2188 കേസുകളും 106 മരണവും. 1762 കേസും 21 മരണവുമായി ജോധ്‌പൂർ പിന്നിലുണ്ട്. നിലവില്‍ 2605 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്.