കൊവിഡ് പ്രതിരോധം; പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര നിര്‍ദേശം
മെയ് പത്തിന് ഹോം ഐസോലേഷനെ സംബന്ധിച്ച് പുതുക്കിയ മാർഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു
ന്യൂഡല്‍ഹി: കൊവിഡ് 19 പകർച്ചവ്യാധിയുടെ വ്യാപനം തടയുന്നതിന് ഹോം ക്വറന്‍റൈന്‍ മാർഗ നിര്‍ദേശങ്ങള്‍ കർശനമായി നടപ്പാക്കുന്നത് ഉറപ്പാക്കണമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രാലയം മെയ് പത്തിന് ഹോം ഐസോലേഷന്‍ സംബന്ധിച്ച് പുതുക്കിയ മാർഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. മന്ത്രാലയത്തിന്‍റെ മാർഗ നിര്‍ദേശങ്ങള്‍ അനുസരിച്ച്, ചെറിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന രോഗികൾക്ക് ഹോം ഐസോലേഷൻ തിരഞ്ഞെടുക്കാം. രോഗിക്ക് ടോയ്‌ലറ്റ് സൗകര്യമുള്ള ഒരു മുറിയും മുതിർന്ന സഹായിയും ഉണ്ടായിരിക്കണം. കൂടാതെ, രോഗിയുടെ ആരോഗ്യം നിരീക്ഷിക്കുകയും ജില്ലാ നിരീക്ഷണ ഉദ്യോഗസ്ഥരെ പതിവായി അറിയിക്കുകയും വേണം.