ETV Bharat Kerala

കേരളം

kerala

KALOLSAVAM-2025

ETV Bharat / bharat

രാജസ്ഥാനില്‍ 44 പേര്‍ക്ക് കൂടി കൊവിഡ് - രാജസ്ഥാൻ കൊവിഡ്

സംസ്ഥാനത്ത് 10,128 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്

COVID-19 cases Rajasthan  COVID-19  Rajasthan  രാജസ്ഥാൻ  രാജസ്ഥാൻ കൊവിഡ്  കൊവിഡ് 19
രാജസ്ഥാനില്‍ 44 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Jun 6, 2020, 1:40 PM IST

ജയ്‌പൂര്‍:രാജസ്ഥാനിൽ 44 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ശനിയാഴ്‌ച കോട്ട ജില്ലയില്‍ ഒരാൾ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ മരണസംഖ്യ 219 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് 10,128 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. പുതിയ കേസുകളിൽ 14 എണ്ണം പാലിയിൽ നിന്നും 10 എണ്ണം ചുരുവിൽ നിന്നും ഒമ്പത് എണ്ണം ജയ്‌പൂരിൽ നിന്നും മൂന്ന് എണ്ണം കോട്ടയിൽ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ബാരൻ, ബിക്കാനീർ, ഭിൽവാര, ചിറ്റോർഗഡ്, ദൗസ, ധോൽപൂർ, ജോധ്‌പൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 2,525 സജീവ കേസുകളാണുള്ളത്. 6,855 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ABOUT THE AUTHOR

author-img

...view details