കേരളം

kerala

ETV Bharat / bharat

മഹാരാഷ്‌ട്രയിലെ നാസികിൽ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

ജില്ലയിൽ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 99 ആയി

Nashik  coronavirus  death toll  COVID-19
കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു

By

Published : Apr 20, 2020, 12:15 AM IST

നാസിക്:മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലെ മലേഗാവിൽ വീണ്ടും കൊവിഡ് മരണം. ജില്ലയിൽ രണ്ട് പേരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ജില്ലയിൽ ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ജില്ലയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 99 ആയി. 99 കൊവിഡ് കേസുകളിൽ 85 എണ്ണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന് മാലേഗാവിൽ നിന്നാണ്. മറ്റ് പത്ത് പേർ നാസിക് നഗരത്തിൽ നിന്നുള്ളവരും നാലുപേർ ജില്ലയിലെ മറ്റ് താലൂക്കുകളിൽ നിന്നുള്ളവരുമാണെന്ന് അധികൃതർ അറിയിച്ചു. ഇന്ന് 14 പേരെ ക്വാറന്‍റൈനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേ സമയം, നാസിക്കിലെ ഗോവിന്ദ് നഗറിൽ നിന്നുള്ള 44കാരനായ കൊവിഡ് -19 രോഗി സുഖം പ്രാപിച്ചു. ഇയാളുടെ രണ്ടാമത്തെ കൊവിഡ് പരിശോധന ഫലവും നെഗറ്റീവ് ആണെന്ന് അധികൃതർ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details