ഡല്‍ഹിയില്‍ 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19
ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 1154 ആയി
ഡല്‍ഹിയില്‍ ഇന്ന് 85 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് 85 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ കൊവിഡ് അധിക മേഖലകളില്‍ ഒന്നായ ഡല്‍ഹിയില്‍ ഇതോടെ രോഗബാധിതരുടെ എണ്ണം 1154 ആയി. ഇന്ന് മാത്രം കൊവിഡ് ബാധിതരായ അഞ്ച് പേര്‍ മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 24 ആളുകളാണ് രോഗം ബാധിച്ച് മരിച്ചത്. 27 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു.