ന്യൂഡൽഹി: അതിർത്തി സുരക്ഷാ സേനയിൽ 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ത്രിപുരയിലെ സേന ക്യാമ്പിൽ നിന്നും 13 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ പത്ത് ഉദ്യോഗസ്ഥരും, രോഗ ബാധിതനായ ഉദ്യോഗസ്ഥന്‍റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്നു. ഇതോടെ ത്രിപുര ക്യാമ്പിലെ കൊവിഡ് കേസുകളുടെ എണ്ണം 24 ആയി.
അതിർത്തി സുരക്ഷാ സേനയിലുള്ള 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - ത്രിപുര
ത്രിപുരയിലെ ക്യാമ്പിൽ നിന്നും 24 കൊവിഡ് കേസുകളും, ഡൽഹി ബിഎസ്‌എഫ് ക്യാമ്പിൽ നിന്നും 41 കേസുകളും റിപ്പോർട്ട് ചെയ്‌തു.
അതിർത്തി സുരക്ഷാ സേനയിലുള്ള 67 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹി ബിഎസ്‌എഫ് ക്യാമ്പിൽ നിന്നും 41 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇതിൽ 32 കേസുകളും ജാമിയ, ചാന്ദ്‌നി മഹൽ പ്രദേശങ്ങളിൽ വിന്യസിച്ച രണ്ട് യൂണിറ്റുകളിൽ നിന്നാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ഡൽഹി ബിഎസ്‌എഫ് ആസ്ഥാനത്തെ രണ്ട് നിലകൾ സീൽ ചെയ്‌തു. അവധിയിലുള്ള ഒരു ഉദ്യോഗസ്ഥവനും കൊവിഡ് സ്ഥിരീകരിച്ചു. രണ്ടര ലക്ഷം പേരടങ്ങുന്ന സേനയാണ് ഇന്ത്യൻ അതിർത്തികളിൽ കാവൽ നിൽക്കുന്നത്.