ഹൈദരാബാദ്: തെലങ്കാനയിലെ കൊവിഡ് കേസുകളിൽ വർധന. വ്യാഴാഴ്ച 47 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 1,414 ആയി ഉയർന്നു. ഗ്രേറ്റർ ഹൈദരാബാദിൽ 40 കേസുകളും രംഗ റെഡ്ഡി ജില്ലയിൽ അഞ്ച് കേസുകളും റിപ്പോർട്ട് ചെയ്തു. രണ്ട് കുടിയേറ്റക്കാർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തെലങ്കാനയില്‍ കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു
വ്യാഴാഴ്ച 47 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം 1,414 ആയി ഉയർന്നു.
തെലങ്കാന
സുഖം പ്രാപിച്ചതിനെ തുടർന്ന് 13 രോഗികളെ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി പബ്ലിക് ഹെൽത്ത് ആന്‍റ് ഫാമിലി വെൽഫെയർ ഡയറക്ടർ പറഞ്ഞു. സജീവമായ കേസുകളുടെ എണ്ണം 428 ആണ്. മരണങ്ങളൊന്നും വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിട്ടില്ല. മരണസംഖ്യ 34 ആയി തുടരുന്നു. ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം കൊവിഡ് -19 ബാധിച്ച് മരിച്ചവരിൽ 27 പേർ പുരുഷന്മാരും ഏഴ് പേർ സ്ത്രീകളുമാണ്. മരിച്ചവരിൽ 80 ശതമാനവും 50 വയസിനു മുകളിലുള്ളവരാണ്.