കേരളം

kerala

ETV Bharat / bharat

ലോക സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച് കൊവിഡ് 19 - വിതരണ ശൃംഖല വുഹാൻ

വൈറസ് ബാധയിലെ നിയന്ത്രണങ്ങൾ ചൈനയിലെ 70 ലക്ഷത്തോളം തൊഴിലാളികളെ ബാധിച്ചു. ഹെനാന്‍, ഹുബെ, ഷെചിയാങ്, ഗ്വാങ്‌ഡോങ് തുടങ്ങിയ നഗരങ്ങളിലെ ഉല്‍പാദന പ്രവര്‍ത്തനങ്ങളെ ഇത് ആശങ്കയിലാക്കി

Covid 19 affects the world economy  Covid 19  ലോക സമ്പദ്‌വ്യവസ്ഥയെ ബാധിച്ച് കൊവിഡ് 19  കൊവിഡ് 19  വിതരണ ശൃംഖല വുഹാൻ  wuhan
ലോക സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച് കൊവിഡ് 19

By

Published : Feb 21, 2020, 12:00 PM IST

ചൈനയിലെ വുഹാനില്‍ നിന്നുണ്ടായ കൊവിഡ്-19 (കൊറോണ വൈറസ്) ചൈനയിൽ മാത്രമല്ല, മറ്റ് രാജ്യങ്ങളിലേക്ക് കൂടി പടര്‍ന്നുപിടിച്ചു. ഈ വൈറസ് വ്യാപനം തടയുന്നതിനായി ചൈനീസ് സര്‍ക്കാര്‍ ഇതുവരെ 16 നഗരങ്ങള്‍ നിയന്ത്രണത്തിലാക്കി. എല്ലാവരും നിര്‍ബന്ധമായും വൈദ്യ പരിശോധനകള്‍ക്ക് വിധേയമാവുകയും മറ്റ് നിയന്ത്രണങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്ന മുന്നറിയിപ്പ് നൽകി. പുതുവര്‍ഷം ആഘോഷിച്ചു കഴിഞ്ഞ് വീടുകളില്‍ നിന്നും തൊഴിലിടങ്ങളിലേക്ക് മടങ്ങേണ്ടിയിരുന്ന 70 ലക്ഷത്തോളം തൊഴിലാളികളെ ഈ നിയന്ത്രണങ്ങള്‍ ബാധിച്ചു. ഇക്കാരണത്താല്‍ ഹെനാന്‍, ഹുബൈ, ഷെചിയാങ്, ഗ്വാങ്‌ഡോങ് തുടങ്ങിയ നഗരങ്ങളിലെ ഉല്‍പ്പാദന പ്രവര്‍ത്തനങ്ങളെ ഇത് ആശങ്കയിലാക്കി.

ലോകത്തെ ഏറ്റവും വലിയ ഐഫോണ്‍ (ആപ്പിള്‍) ഫാക്‌ടറി സ്ഥിതി ചെയ്യുന്നത് ഹെനാന്‍ പ്രവശ്യയിലാണ്. ഹുബൈ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ വുഹാനില്‍ ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ടയും നിസാനും മറ്റ് നിരവധി യൂറോപ്യന്‍ വാഹന നിര്‍മാണ കമ്പനികളുടെ ഫാക്‌ടറികള്‍ പ്രവർത്തിക്കുന്നു. ജര്‍മനിയിലെ ഫോക്‌സ്‌വാഗന്‍ ഗ്രൂപ്പ് ബെയ്‌ജിങിലെ 3500 ഓളം വരുന്ന ജീവനക്കാരോട് രണ്ടാഴ്‌ചക്കാലം ഫാക്‌ടറിയിൽ വരേണ്ടെന്ന് അറിയിച്ചു. ജര്‍മ്മനിലെ ബിഎംഡബ്ല്യൂ, യുഎസിലെ ടെത്സ, ബ്രിട്ടനിലെ ജഗ്വാര്‍, ലാന്‍റ് റോവര്‍ എന്നിവ ചൈനയിലെ തങ്ങളുടെ ഉല്‍പാദന പ്രവര്‍ത്തനങ്ങളും തടസപ്പെട്ടു.

വിതരണ ശൃംഖലയിലെ മാറ്റങ്ങൾ

കാറുകള്‍, ഇലക്‌ട്രോണിക്‌സ്, വ്യാവസായിക ഉപകരണങ്ങള്‍ എന്നിവ നിരവധി രാജ്യങ്ങള്‍ക്കുവേണ്ടി നിര്‍മിക്കുന്ന ഒട്ടനവധി ഫാക്‌ടറികള്‍ ചൈനയിലുണ്ട്. യുഎസ്, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ വികസിത രാജ്യങ്ങളാണ് ഇവയില്‍ മിക്കവയും സ്ഥാപിച്ചിരിക്കുന്നത്. ഇക്കാലത്ത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി എല്ലാ വസ്‌തുക്കളും നിര്‍മിക്കുന്ന പതിവില്ല. യന്ത്ര സാമഗ്രികള്‍ പലതും വ്യത്യസ്ഥമായ ഇടങ്ങളിലാണ് നിർമിക്കുന്നത്. അവ പിന്നീട് കൂട്ടിച്ചേര്‍ത്ത് പല രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നു. ഉദാഹരണത്തിന് സ്‌മാർട്ട് ഫോണുകളുടെ ക്യാമറകള്‍ ഒരു രാജ്യത്താണ് നിർമിക്കുന്നതെങ്കില്‍ ഡിസ്‌പ്ലേ സ്‌ക്രീനുകള്‍ മറ്റൊരു രാജ്യത്തായിരിക്കും നിര്‍മിക്കുന്നത്. ഇതിനെയാണ് അന്താരാഷ്‌ട്ര വിതരണ ശൃംഖല എന്ന് വിളിക്കുന്നത്.

തായ്‌വാന്‍, ദക്ഷിണ കൊറിയ, വിയറ്റ്‌നാം, ബംഗ്ലാദേശ്, മലേഷ്യ തുടങ്ങിയവ ഈ വിതരണ ശൃംഖലയുടെ മുഖ്യ കണ്ണികളാണ്. വൈറസ് ബാധ ശൃംഖലകളെല്ലാം ബാധിക്കപ്പെട്ടിരിക്കുന്നു. ഇക്കാരണത്താല്‍ ചൈനക്കും മറ്റ് രാജ്യങ്ങള്‍ക്കുമിടയിലുള്ള കയറ്റുമതിയും ഇറക്കുമതിയും തകരാറിലായി. ഉദാഹരണത്തിന്, വസ്‌ത്രങ്ങളും സംസകരിച്ച ഭക്ഷ്യ ഉല്‍പന്നങ്ങളും ചൈനയില്‍ നിന്നും ജപ്പാനിലേക്ക് കയറ്റുമതി ചെയ്യുന്നു. നിലവിൽ അവയെല്ലാം ആശങ്കയിലാണ്. ചൈനയില്‍ നിന്നുള്ള വയറിങ് സാമഗ്രികളുടെ ഇറക്കുമതി നിന്നതോടെ ദക്ഷിണ കൊറിയയിലെ ഹുണ്ടായ് മോട്ടോര്‍ കമ്പനി ചില യൂണിറ്റുകള്‍ അടച്ചുപൂട്ടി. നിരവധി ഏഷ്യന്‍ രാജ്യങ്ങളില്‍ വൈറസ് ഭീതിമൂലം ജനങ്ങൾ മാർക്കറ്റുകളിലും ഷോപ്പിങ് മാളുകളിലും റെസ്‌റ്റോറന്‍റുകളിലും പോകാതായി. ഇത് ചില്ലറ വ്യാപാര മേഖലയെ ബാധിച്ചു.

കൊവിഡ് 19 ബാധ മൂലം വിനോദസഞ്ചാര മേഖലയെ ചൈന സര്‍ക്കാര്‍ നിയന്ത്രിക്കുന്നതിനാല്‍ ആ വ്യവസായവും ആശങ്കയിലാണ്. നിരവധി രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള വിനോദ സഞ്ചാരികളെ തടയുകയും ചെയ്യുന്നുണ്ട്. വിയറ്റ്‌നാം, തായ്‌ലാന്‍റ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ വിനോദസഞ്ചാര വരുമാനത്തെ ഇത് കുറച്ചു. കൊവിഡ് 19 ആക്രമണം മൂലം ഒരു കോടി ചൈനീസ് വിനോദ സഞ്ചാരികളെയാണ് സിംഗപ്പൂരിന് നഷ്‌ടമാകാന്‍ പോകുന്നത്. ഇതോടെ ഹോങ്കോങ്ങും മക്കാവുവും പോലെയുള്ള ബിസിനസ് കേന്ദ്രങ്ങള്‍ വന്‍ നഷ്‌ടമാണ് നേരിടാന്‍ പോകുന്നത്. തായ്‌ലന്‍റിന്‍റെ ജിഡിപിയുടെ(മൊത്ത ആഭ്യന്തര ഉല്‍പ്പാദനം) 11.2 ശതമാനം യാത്രാ സേവനങ്ങളാണ് നേടി കൊടുക്കുന്നത്. ഹോങ്കോങ്ങിന് 9.4 ശതമാനവും നേടികൊടുക്കുന്നു. ഇന്ത്യയിലേക്കും ഇന്തോനേഷ്യയിലേക്കുമുള്ള ചൈനീസ് വിനോദ സഞ്ചാരി വരവ് താരതമ്യേന കുറവായതിനാല്‍ മേല്‍പ്പറഞ്ഞ രാജ്യങ്ങളില്‍ ഉണ്ടാകുന്ന അഘാതം വിനോദ സഞ്ചാരമേഖലയിൽ ബാധിക്കുന്നില്ല.

അതേ സമയം ബ്രിട്ടീഷ് എയര്‍വേസ് ലുഫ്‌താൻസ, എയര്‍ ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ വിമാന കമ്പനികള്‍ ചൈനയിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെച്ചു. ജൂലൈ 24 മുതല്‍ ടോക്കിയോയില്‍ ആരംഭിക്കുവാന്‍ പോകുന്ന ഒളിമ്പിക്‌സ് മത്സരങ്ങളെ വിനോദ സഞ്ചാര, വ്യോമയാന മേഖലയിലെ തകരാറുകള്‍ കാര്യമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് ജപ്പാന്‍. കാറുകള്‍, വ്യാവസായിക യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, ഫാര്‍മ, ഗൃഹോപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, സ്‌മാർട്ട് ഫോണുകള്‍ മറ്റ് ഉന്നത സാങ്കേതിക ഉല്‍പന്നങ്ങളും അവയുടെ യന്ത്ര സാമഗ്രികളും വന്‍ തോതില്‍ നിര്‍മിക്കുന്ന ഒരു രാജ്യമാണ് ചൈന. വൈറസ് ബാധ മൂലം 2020 ന്‍റെ ആദ്യപാദത്തില്‍ ചൈനയിലെ കാറുല്‍പാദനം 15 ശതമാനം കുറയുമെന്നാണ് കണക്കാക്കുന്നത്. കാറുകളുടെ സ്‌പെയര്‍ പാര്‍ട്ടുകള്‍ നിർമിക്കുന്ന ബോഷ്, മാഗ്ന ഇന്‍റര്‍നാഷണല്‍, ഇലക്‌ട്രോണിക്‌സ് നിര്‍മാതാക്കളായ എന്‍വിഡിയ എന്നിവയും അവയുടെ ഉല്‍പാദനം കുറക്കാനാണ് സാധ്യത. നിലവില്‍ കടുത്ത മാന്ദ്യം നേരിടുന്ന ലോകത്തെ കൊവിഡ് 19 സമ്മർദത്തിലാക്കി. ചൈനയോടൊപ്പം ലോകത്തിന്‍റെ ജിഡിപിയെതന്നെ വൈറസ് ബാധിച്ചു.

പ്രോത്സാഹനമാകുന്ന അവസരങ്ങള്‍

ചൈനയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ വിതരണം ഗണ്യമായി കുറയുന്നത് ഭാഗികമായി ചില ഉല്‍പന്നങ്ങളുടെ കാര്യത്തില്‍ ലോക രാജ്യങ്ങള്‍ ഇന്ത്യയെ ആശ്രയിക്കാന്‍ ഇടയാക്കും. ഒരു പരിധിവരെ ഇത് ആശ്വാസമാണ്. സെറാമിക്‌സ്, ഗൃഹോപകരണങ്ങള്‍, ഫാഷന്‍, ലൈഫ്‌സ്‌റ്റൈല്‍ ഉല്‍പന്നങ്ങള്‍, വസ്‌ത്രങ്ങള്‍, ചെറുകിട എഞ്ചിനീയറിങ്, ഫര്‍ണീച്ചര്‍ എന്നിവ കയറ്റുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് ഏറെ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ പല പാശ്ചാത്യ രാജ്യങ്ങളും ഇന്ത്യയുമായി ബന്ധപ്പെട്ടുകഴിഞ്ഞു.

വൈറസില്‍ നിന്നും സംരക്ഷണം നേടാൻ ഉപയോഗിക്കുന്ന മാസ്‌ക്കുകളുടെ വന്‍ ഓര്‍ഡറുകള്‍ ലഭിച്ചുകഴിഞ്ഞിരിക്കുന്നു. ഇങ്ങനെ മാസ്‌ക്കുകള്‍ മുഴുവന്‍ കയറ്റുമതി ചെയ്‌താൽ മറ്റൊരാവശ്യം വരുമ്പോള്‍ ദൗര്‍ലഭ്യം ഉണ്ടാകുമെന്ന് ഭയന്ന് ഇന്ത്യ കയറ്റുമതി തുടക്കത്തില്‍ നിര്‍ത്തിവെച്ചിരുന്നു. മാത്രമല്ല, ഇന്ത്യന്‍ ഉല്‍പാദകര്‍ക്ക് കൈകാര്യം ചെയ്യാന്‍ പറ്റാത്തവിധമുള്ള വന്‍ ഓര്‍ഡറുകളാണ് പുതിയതായി ലഭിച്ചുകൊണ്ടിരിക്കുന്നത്. ചൈനയെപ്പോലെ ലോകത്തിന്‍റെ ഒരു വലിയ ഫാക്‌ടറിയായി മാറാൻ ഇന്ത്യ വളരെയധികം പ്രയത്നിക്കേണ്ടിയിരിക്കുന്നു.

ലോകത്തെ ഉല്‍പന്നങ്ങളുടെ 10.4 ശതമാനം ചൈനയാണ് ഇറക്കുമതി ചെയ്യുന്നത്. 2002 ല്‍ ചൈനയുടെ ഇറക്കുമതി പങ്കാളിത്തം വെറും നാല് ശതമാനം മാത്രമാണ്. അതുകൊണ്ടാണ് 2003 ൽ സാര്‍സ് വൈറസ് സൃഷ്‌ടിച്ച നഷ്‌ടങ്ങളേക്കാള്‍ വലിയ നഷ്‌ടമാണ് കൊവിഡ് 19 സൃഷ്‌ടിക്കാന്‍ പോകുന്നത്. 2003 മായി താരതമ്യം ചെയ്യുമ്പോള്‍ ചൈന ആഗോള സമ്പദ്‌ വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ഇന്ന് വളരെയേറെ നിര്‍ണായകമാണ്. ലോക ജിഡിപിയുടെ 15 ശതമാനം പങ്കാളിത്തം ചൈനയുടേതാണ്. ഇതിലുണ്ടാകുന്ന ഏതു കുറവും ആഗോള ജിഡിപിയെ വിപരീതമായി ബാധിക്കും.

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. 2018-19 ല്‍ ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതി 14 ശതമാനമായിരുന്നു. അതേ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുള്ള കയറ്റുമതി അഞ്ച് ശതമാനമാണ്. വൈറസ് ബാധ ഇനിയും തുടരുകയാണെങ്കില്‍ കയറ്റുമതിയും ഇറക്കുമതിയും കുറയും. ചൈനയിലെ സ്‌പെയര്‍ പാര്‍ട്‌സ് ഉല്‍പാദനം തടസപ്പെട്ടിരിക്കുകയാണ്. അവിടുത്തെ വിതരണക്കാർ വില ഉയര്‍ത്തികഴിഞ്ഞു. ഇത് ഇന്ത്യയില്‍ പണപ്പെരുപ്പം കൂട്ടാനും ഉല്‍പാദനം കുറയാനും അതുവഴി തൊഴിലവസരങ്ങള്‍ നഷ്‌ടപ്പെടാനും കാരണമാകും. ലോകത്തെ രാജ്യങ്ങള്‍ സാമ്പത്തികമായി പരസ്‌പരം ആശ്രയിച്ചു കഴിയുന്ന ഇക്കാലത്ത് പരസ്‌പര സഹകരണത്തോടെ മാത്രമേ കൊറോണ പ്രതിസന്ധിയെ മറികടക്കുവാന്‍ കഴിയുകയുള്ളൂ.

ഇന്ത്യക്ക് ഒഴിവാക്കാനാകാത്ത പ്രതിസന്ധികൾ

ചൈനയില്‍ നിന്നും അസംസ്‌കൃത വസ്‌തുക്കളും സ്‌പെയര്‍ പാര്‍ട്‌സുകളും ഇറക്കുമതി ചെയ്‌ത് സ്‌റ്റോക്ക് ചെയ്‌തു വെച്ചിരിക്കുന്നതിനാല്‍ ഹ്രസ്വകാല പ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഒരുപക്ഷെ ഇന്ത്യക്ക് കഴിയും. പക്ഷെ ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാവില്ല. ഇലക്‌ട്രോണിക്‌സ്, എഞ്ചിനീയര്‍ ഉല്‍പന്നങ്ങളും, രാസവസ്‌തുക്കളുമാണ് പ്രധാനമായി ഇന്ത്യ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്നത്. ഇറക്കുമതിയില്‍ തടസങ്ങള്‍ നേരിടുന്നതിനാല്‍ 2020-21ല്‍ ഇന്ത്യയിലെ കോര്‍പറേറ്റ് വളര്‍ച്ച മന്ദഗതിയില്‍ ആകാനാണ് സാധ്യത. മൂന്ന്, നാല് മാസങ്ങള്‍ക്കുള്ളില്‍ വൈറസിനെ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് വലിയ പ്രതിസന്ധികളില്‍ നിന്ന് രക്ഷനേടാന്‍ പ്രയാസമായിരിക്കും.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 6.5 ശതമാനം വളര്‍ച്ചാനിരക്കാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ വൈറസ് നിയന്ത്രിക്കപ്പെട്ടില്ലെങ്കില്‍ ഇന്ത്യയുടെ വളര്‍ച്ചാ ലക്ഷ്യങ്ങള്‍ ബുദ്ധിമുട്ടിലാകും. ചൈനയില്‍ നിന്നുള്ള സ്‌പെയര്‍പാര്‍ട്ട്‌സുകളുടെ ഇറക്കുമതി തടസപ്പെട്ടതിനാല്‍ കാര്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്രയും മാരുതിയും ആശങ്ക നേരിടുന്നു. കൊവിഡ് 19 ഭീതിമൂലം ചൈനയിലെ 60 ശതമാനം വാഹന അസംബ്ലി പ്ലാന്‍റുകളും നിലവില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും സ്‌പെയര്‍പാര്‍ട്‌സുകള്‍ രാജ്യത്ത് ഇറക്കുമതി ചെയ്യുവാന്‍ കുറച്ച് സമയം വേണ്ടിവരും. പത്ത് മുതല്‍ 30 ശതമാനം വരെ വാഹന ഉപകരണങ്ങള്‍ ചൈനയില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്.

വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ഫാക്‌ടറികള്‍ക്കും മറ്റ് സ്‌പെയര്‍പാര്‍ട്‌സുകള്‍ക്കും ഇന്ത്യ ചൈനയെ ആശ്രയിക്കുന്നു. വൈറസിന്‍റെ സ്വാധീനം മൂലം ഇന്ത്യന്‍ വാഹന നിർമാണ വ്യവസായം. എട്ട് ശതമാനത്തിൽ കൂടുതല്‍ ഇടിയുമെന്നാണ് ഫിച്ച്(എഫ്‌ഐടിസിഎച്ച്) മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രത്‌നങ്ങള്‍, തുകല്‍ ഉല്‍പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഉണ്ടാകാന്‍ പോകുന്ന ആഘാതം വളരെ ഗുരുതരമായിരിക്കും. പാദരക്ഷകളുടെ സോളുകള്‍ ചൈനയില്‍ നിന്നു തന്നെ വരണം. ചൈനയില്‍ നിന്നുള്ള സോളാര്‍ പാനലുകളുടെ വിതരണം മന്ദഗതിയിലായാല്‍ സോളാര്‍ വൈദ്യുത ഉല്‍പാദനത്തില്‍ ഇന്ത്യ പിറകോട്ടടിക്കും.

എയര്‍ കണ്ടീഷണറുകള്‍, വാഷിങ് മെഷീനുകള്‍, ടെലിവിഷനുകള്‍, സ്‌മാര്‍ട്ട് ഫോണുകള്‍ എന്നിവക്ക് വേണ്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. സ്‌പെയര്‍ പാര്‍ട്‌സുകളുടെ വിതരണം കുറയുന്നതോടുകൂടി ഇത്തരം വസ്‌തുക്കളുടെ വില ഉയരാനാണ് സാധ്യത. ഷവോമി സ്‌മാര്‍ട് ഫോണുകളുടെ വില വർധിക്കാൻ സാഹചര്യമുണ്ട്. അതുപോലെ തന്നെ, മരുന്നു നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്‌തുക്കളും എപിഐകളും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. വൈറസ് ബാധ മൂലം ചൈനയില്‍ നിന്നുള്ള വിതരണം ബാധിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ മരുന്ന് ഉല്‍പാദനം തടസപ്പെടുകയും വില വർധനവ് അനിവാര്യമാവുകയും ചെയ്‌തിരിക്കുന്നു. വെറും പത്ത് ദിവസത്തിനുള്ളില്‍ തന്നെ പാരസെറ്റമോള്‍ പോലുള്ള അസംസ്‌കൃത മരുന്നുകളുടെ വില ഇരട്ടിയായി കഴിഞ്ഞു. വൈറസ് പ്രതിസന്ധിയിൽ ഇന്ത്യ വന്‍തോതില്‍ മരുന്നുകളും എപിഐകളും ലഭ്യമാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്‌ടിക്കേണ്ടിയിരിക്കുന്നു.

ABOUT THE AUTHOR

...view details