കേരളം

kerala

തെലങ്കാനയില്‍ 1,718 പുതിയ കേസുകൾ: എട്ട് മരണങ്ങൾ

സംസ്ഥാനത്തെ മരണനിരക്ക് 0.58 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 1.6 ശതമാനമായിരുന്നു. തെലങ്കാനയിലെ വീണ്ടെടുക്കൽ നിരക്ക് 85.05 ശതമാനമാണ്. രാജ്യത്ത് ഇത് 83.8 ശതമാനമായിരുന്നു.

By

Published : Oct 3, 2020, 1:07 PM IST

Published : Oct 3, 2020, 1:07 PM IST

COVID-19: 1,718 new cases, 8 fatalities in Telangana  COVID-19  Telangana  1,718 new cases  കൊവിഡ് ഭീതിയില്‍ തെലങ്കാന; 1,718 പുതിയ കേസുകൾ, 8 മരണങ്ങൾ  കൊവിഡ് ഭീതിയില്‍ തെലങ്കാന  1,718 പുതിയ കേസുകൾ  8 മരണങ്ങൾ
കൊവിഡ് ഭീതിയില്‍ തെലങ്കാന; 1,718 പുതിയ കേസുകൾ, 8 മരണങ്ങൾ

ഹൈദരാബാദ്: തെലങ്കാനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,718 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1.97 ലക്ഷമായി ഉയര്‍ന്നു. എട്ട് പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തതോടെ ആകെ മരണങ്ങള്‍ 1,153 ആയി. ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ പരിധിയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 285 കേസുകളാണ് ജിഎച്ച്എംസിയില്‍ റിപ്പോർട്ട് ചെയ്തത്. 28,328 പേരാണ് ചികിത്സയിലുള്ളത്. ഒക്ടോബര്‍ രണ്ടിന് മാത്രം 49,084 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 31.53 ലക്ഷം ആയി ഉയര്‍ന്നു. സംസ്ഥാനത്തെ മരണനിരക്ക് 0.58 ശതമാനമാണ്. ദേശീയ തലത്തിൽ ഇത് 1.6 ശതമാനമായിരുന്നു. തെലങ്കാനയിലെ വീണ്ടെടുക്കൽ നിരക്ക് 85.05 ശതമാനമാണ്. രാജ്യത്ത് ഇത് 83.8 ശതമാനമായിരുന്നു.

For All Latest Updates

ABOUT THE AUTHOR

...view details