ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ കൊവിഡ് 19 ബാധിച്ച പിസാ ഡെലിവറി ഏജന്റിന് രോഗം ഭേദമായതായി അധികൃതർ അറിയിച്ചു. ഇയാളുമായി നേരിട്ടിടപഴകിയ 16 പേർക്കും കൊവിഡ് നെഗറ്റീവ് ആയി. 19കാരനായ ഇയാൾക്ക് ഏപ്രിൽ 14നാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 12 വരെ ഇദ്ദേഹം പിസ ഡെലിവര്‍ ചെയ്തിരുന്നു. 72 വീടുകളിലാണ് പിസ ഡെലിവര്‍ ചെയ്തിട്ടുള്ളത്. തുടർന്ന് സൗത്ത് ഡല്‍ഹി ജില്ലാ മജിസ്‌ട്രേറ്റ് ബി.എം മിശ്രയുടെ നിര്‍ദേശപ്രകാരം ഈ കുടുംബങ്ങളെ ഹോം ക്വാറന്‍റൈല്‍ ചെയ്തു.
കൊവിഡ് ബാധിച്ച പിസാ ഡെലിവറി ഏജന്റിന് രോഗം ഭേദമായി
ഏപ്രിൽ 14 നാണ് സൗത്ത് ഡൽഹിയിലെ പിസാ ഡെലിവറി ഏജന്റായ ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്
കൊവിഡ് ബാധിച്ച പിസാ ഡെലിവറി ഏജന്റിന് രോഗം ഭേതമായി
ക്വാറന്‍റൈനിൽ കഴിയുന്ന കുടുംബങ്ങളിലെ ആരും കൊവിഡ് ലക്ഷണങ്ങളൊന്നും പ്രകടമാക്കിയിട്ടില്ല. അതിനാൽ ഇവരിൽ കൊവിഡ് പരിശോധന നടത്തിയിട്ടില്ലെന്നും ബി.എം മിശ്ര അറിയിച്ചു.