ഹാമിർപൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളില്‍ ഒരാള്‍ മരിച്ചു
ചൊവ്വാഴ്ച ഭാരുവ സുമർപൂർ പ്രദേശത്തെ ദേവ്ഗാവ് പ്രദേശത്താണ് സംഭവം. 25വയസ് പ്രായമുള്ള ദമ്പതികളാണ് ചരക്ക് ട്രെയിനിന് മുന്നിലേക്ക് ചാടിയത്.
ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു;യുവതി മരിച്ചു
ലക്‌നൗ: ഉത്തർപ്രദേശിലെ ഹാമിർപൂരിൽ ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച ഭാരുവ സുമർപൂർ പ്രദേശത്തെ ദേവ്ഗാവ് പ്രദേശത്താണ് സംഭവം. 25 വയസ് പ്രായമുള്ള ദമ്പതികളാണ് ചരക്ക് ട്രെയിനിന് മുന്നിലേക്ക് ചാടിയത്. യുവതി സംഭവസ്ഥലത്ത്‌വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്.