ന്യഡൽഹി:കൊവിഡ് 19 വൈറസിന്‍റെ വ്യാപനം മൂലം ദിവസ വേതനത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് മെഡിക്കൽ സാമഗ്രഹികളുടെ വിതരണത്തെ ബാധിച്ചു. തൊഴിലാളികളുടെ ക്ഷാമം നിലനിൽക്കുന്നതിനാൽ മരുന്നുകളുടെ വിതരണത്തെ തടസ്സപ്പെടുത്തിയെന്ന് ഭാഗീരത്ത് പാലസ് മാർക്കറ്റിൽ നിന്നുള്ള ഡ്രഗ് ഡീലർ അസോസിയേഷൻ ജനറൽ സെക്രട്ടറി ആശിഷ് ഗ്രോവർ പറഞ്ഞു. മരുന്നുകൾ, മാസ്കുകൾ, കയ്യുറകൾ ഇവയെല്ലാം കയ്യിലുണ്ടെങ്കിലും പാക്ക് ചെയ്യാനും വ്യാപാരികളിൽ എത്തിക്കാനും തൊഴിലാളികൾ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും ഗതാഗത സേവനങ്ങളുടെയും കുറവ് കാരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ സാമഗ്രഹികൾ വിതരണം ചെയ്യാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് 19: തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് മെഡിക്കൽ സാമഗ്രഹികളുടെ വിതരണത്തെ ബാധിച്ചു - മെഡിക്കൽ സാമഗ്രഹി
തൊഴിലാളികളുടെയും ഗതാഗത സേവനങ്ങളുടെയും കുറവ് കാരണം മറ്റ് സംസ്ഥാനങ്ങളിലേക്ക് മെഡിക്കൽ സാമഗ്രഹികൾ വിതരണം ചെയ്യാൻ കഴിയുന്നില്ല.
കൊവിഡ് 19: തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയത് മെഡിക്കൽ സാമഗ്രഹികളുടെ വിതരണത്തെ ബാധിച്ചു
രാജ്യത്തെ ഏറ്റവും വലിയ ഇറക്കുമതി, കയറ്റുമതി വ്യാപാര കേന്ദ്രമാണ് ഭഗീരത് പാലസ് മാർക്കറ്റ്. കൊവിഡ് -19 നെതിരായ പോരാട്ടത്തിൽ 21 ദിവസത്തെ ലോക്‌ഡൗൺ പ്രഖ്യാപിച്ച സമയം എല്ലാ റോഡ്, റെയിൽ, എയർ സർവീസുകളും താൽക്കാലികമായി നിർത്തിവച്ചു. എന്നിരുന്നാലും അവശ്യ സേവനങ്ങളായ മെഡിക്കൽ ഷോപ്പുകൾ, പെട്രോൾ പമ്പുകൾ, പലചരക്ക് കടകൾ, പാൽ ബൂത്തുകൾ, ഓൺലൈൻ ഷോപ്പിംഗ് എന്നിവയെ ലോക്‌ഡൗണിൽ നിന്ന് ഒഴിവാക്കി.
Last Updated : Apr 11, 2020, 10:04 PM IST