കേരളം

kerala

ETV Bharat / bharat

കൊവിഡ് 19; മൂവായിരം തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി തിഹാർ ജയിൽ

ജയിലിൽ കൊറോണ വൈറസ് പടരുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

tihar jail  parole  inmate  bail  police  കൊവിഡ് 19  തിഹാർ ജയിൽ  തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി
കൊവിഡ് 19; മൂവായിരം തടവുകാരെ മോചിപ്പിക്കാൻ ഒരുങ്ങി തിഹാർ ജയിൽ

By

Published : Mar 24, 2020, 1:06 PM IST

ന്യുഡൽഹി: കൊവിഡ് 19 ബാധ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ അടുത്ത ഏതാനും ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചെന്ന് തിഹാർ ജയിൽ അധികൃതർ. രാജ്യത്ത് വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ജയിലിൽ വൈറസ് പടരുന്നതിനുള്ള സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. 3,000 തടവുകാരിൽ 1500 പേർ ശിക്ഷിക്കപ്പെട്ടവരും ബാക്കിയുള്ളവർ വിചാരണ നേരിടുന്നവരുമാണ്. ലഭിച്ച വിവരം അനുസരിച്ച് 17,000 തടവുകാരാണ് നിലവിൽ തിഹാർ ജയിലിൽ കഴിയുന്നത്. അതേസമയം 10,000 തടവുകാരെ ഉൾക്കൊള്ളാനുള്ള സൗകര്യം മാത്രമെ തിഹാർ ജയിൽ ഉള്ളൂ. ഈ സാഹചര്യം ജയിലിൽ കൊവിഡ് 19ന്‍റെ വ്യാപനം കൂടുതൽ വേഗത്തിലാക്കാൻ സാധ്യതയുണ്ട്. പുനരവലോകനം നടത്തിയ ശേഷം തടവുകാരെ ജയിൽ മോചിപ്പിക്കുന്നത് പരിഗണിക്കാൻ സുപ്രീം കോടതി തിഹാർ ഭരണകൂടത്തിന് നിർദേശം നൽകിയിരുന്നു. സർക്കാരും തിഹാർ ഭരണകൂടവും ഇതിനായി പ്രവർത്തിക്കുന്നുണ്ടെന്നും മോചിപ്പിക്കാവുന്ന തടവുകാരുടെ പട്ടിക തയാറാക്കുകയാണെന്നും അധികൃതർ അറിയിച്ചു. ശിക്ഷിക്കപ്പെട്ട തടവുകാരുടെ പെരുമാറ്റം കണക്കിലെടുത്ത് അവരെ പരോളിൽ വിട്ടയക്കും. നിശ്ചിത സമയത്തേക്കാണ് വിട്ടയക്കുന്നത്. അതിനുശേഷം അവർക്ക് ജയിലിലേക്ക് മടങ്ങേണ്ടിവരും.

ABOUT THE AUTHOR

...view details