ഹൈദരാബാദ്: കൊവിഡ് വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു വ്യാഴാഴ്ച ഉന്നതതല യോഗം വിളിക്കാൻ തീരുമാനിച്ചു. പ്രഗതി ഭവനിൽ നടക്കുന്ന യോഗത്തിൽ ജില്ലാ കലക്ടർമാർ, പൊലീസ് കമ്മീഷണർമാർ, എസ്പി എന്നിവരെ ക്ഷണിക്കുന്നതായി തെലങ്കാന സിഎംഒ അറിയിച്ചു.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഇന്ന് ഉന്നതതല യോഗം വിളിക്കും - തെലങ്കാന മുഖ്യമന്ത്രി
കൊവിഡ് വ്യാപനം തടയാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനാണ് യോഗം.
മെഡിക്കൽ- ആരോഗ്യമന്ത്രി എറ്റേല രാജേന്ദർ, മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ മന്ത്രി കെ. ടി. രാമ റാവു, പഞ്ചായത്ത് രാജ് മന്ത്രി ഇ. ദയകർ റാവു, മറ്റ് മന്ത്രിമാരായ മുഹമ്മദലി, ശ്രീനിവാസ് യാദവ്, സബിത ഇന്ദ്രെഡി, മല്ല റെഡ്ഡി, ഡെപ്യൂട്ടി സ്പീക്കർ പദ്മറാവു, മെഡിക്കൽ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ എന്നിവരേയും യോഗത്തിന്‍റെ ഭാഗമായി ക്ഷണിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിൽ നിന്ന് കരിം നഗറിൽ എത്തിയ ആളുകൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദേശത്ത് നിന്ന് വരുന്നവരെല്ലാം പരിശോധനയ്ക്ക് വിധേയമാക്കണമെന്നും അറിയിച്ചിട്ടുണ്ട്. വൈറസ് പടരാതിരിക്കാൻ സംസ്ഥാന സർക്കാർ ഇതിനകം 15 ദിവസത്തെ കർമപദ്ധതി നടപ്പാക്കിയിരുന്നു. അടിയന്തര, ഉന്നതതല യോഗങ്ങളിൽ കൂടുതൽ പ്രതിരോധ നടപടികൾ പ്രഖ്യാപിക്കും. ഉത്സവങ്ങളിൽ നിന്നും ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു.