കൊവിഡ് 19; ആന്ധ്രയില്‍ ഒരാള്‍ കൂടി ആശുപത്രി വിട്ടു - ആശുപത്രി വിട്ടു
ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 2301 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1860 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്.
ആന്ധ്ര പ്രദേശ്: കൊവിഡ്-19 ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ആശുപത്രി വിട്ടു. വിദേശ യാത്ര നടത്തിയ ഇയാളെ തിരിച്ചെത്തിയതോടെ ആശുപത്രിയില്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നും ഇയാള്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തി. ചികിത്സക്ക് ശേഷം വെള്ളിയാഴ്ചയാണ് ഇയാള്‍ ആശുപത്രി വിട്ടത്. ഏറ്റവും പുതിയ കണക്കനുസരിച്ച് ഇന്ത്യയില്‍ 2301 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ 1860 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സയിലാണ്. 156 പേര്‍ ഇതിനകം ആശുപത്രി വിട്ടിട്ടുണ്ട്. 56 പേരാണ് ഇതുവരെ രാജ്യത്ത് മരിച്ചത്.