കേരളം

kerala

ETV Bharat / bharat

കോറോണ വൈറസ്; വിമാനത്താവളങ്ങളില്‍ പരിശോധന

ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ മാരകമായ നോവൽ കൊറോണ വൈറസ് രോഗം (എൻ‌കോവി) പൊട്ടിപ്പുറപ്പെടുന്നതിനെതിരായുള്ള പ്രതിരോധ നടപടിയായാണ് പരിശോധന.

Coronavirus  Union Health Ministry  novel coronavirus outbreak  china  thermal health screening  china corona virus  corona virus in india  കോറോണ വൈറസ്
കോറോണ വൈറസ്;ചൈനയില്‍ നിന്നുള്ള 43 വിമാനങ്ങളും 9156 യാത്രക്കാരെയും പരിശോധന വിധേയമാക്കി

By

Published : Jan 22, 2020, 8:42 PM IST

ന്യൂഡല്‍ഹി:രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളിൽ ചൈനയിൽ നിന്നുള്ള 43 വിമാനങ്ങളും 9156 യാത്രക്കാരെയും പുതിയ കൊറോണ വൈറസ് രോഗത്തിന് പരിശോധന നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി പ്രീതി സുഡാൻ അറിയിച്ചു. സ്ക്രീനിംഗ് ശ്രമങ്ങളിലൂടെ ഇതുവരെ ഒരു കേസും കണ്ടെത്തിയിട്ടില്ല. ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, ഡല്‍ഹി മുംബൈ, കൊൽക്കത്ത എന്നീ വിമാനത്താവളങ്ങളിലാണ് പരിശോധന നടത്തിയത്.
ചൈനയിലെ ഹുബെ പ്രവിശ്യയിലെ വുഹാനിൽ മാരകമായ നോവൽ കൊറോണ വൈറസ് രോഗം (എൻ‌കോവി) പൊട്ടിപ്പുറപ്പെടുന്നതിനെതിരായുള്ള പ്രതിരോധ നടപടിയായാണ് പരിശോധന. ജനുവരി 22 വരെ ചൈനയിൽ 440 ന്യുമോണിയ കേസുകൾ സ്ഥിരീകരിച്ചതായും മൊത്തം 9 പേർ മരിച്ചതായും ചൈനയിലെ എംബസി അറിയിച്ചതായി സുഡാൻ പറഞ്ഞു.

ABOUT THE AUTHOR

...view details